ഇറാന്‍ ആണവ കേന്ദ്രം ആക്രമിക്കാന്‍ ട്രംപ് ആലോചന നടത്തി; പ്രത്യാഘാതമോര്‍ത്ത് പിന്‍മാറി

author

വാഷിങ്ടണ്‍: ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്ന് ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്ബ് ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ ‘ദി ന്യൂയോര്‍ക്ക് ടൈംസി’നോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുരക്ഷാ ഉപദേശകരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പുതിയ ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജായിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി എന്നിവരടക്കം പങ്കെടുത്ത കൂടിക്കാഴ്ച ആയിരുന്നു ഇത്.

എന്നാല്‍, ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആക്രമണത്തിന് തുനിയരുതെന്നും സുരക്ഷാ ഉപദേശകര്‍ ട്രംപിനെ ബോധ്യപ്പെടുത്തുകയായിരുന്നു.

പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.

പ്രസിഡന്റ് പദവിയില്‍ ഇറാനെതിരെ ആക്രമണാത്മക നയത്തിലൂന്നിയായിരുന്നു ട്രംപിന്റെ സമീപനം. ഇറാന്റെ ആണവ കരാറില്‍ നിന്ന് പിന്മാറുകയും സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുപിയില്‍ വീണ്ടും സമാനതകളില്ലാത്ത ക്രൂരത; ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ; കരള്‍ ഭക്ഷിച്ചു

കാണ്‍പുര്‍: വീണ്ടും സമാനതകളില്ലാത്ത ക്രൂരത, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കുട്ടിയുടെ ശാസകോശം അടക്കമുള്ളവ കൊലപാതകികള്‍ പുറത്തെടുത്തു . ക്രൂരമായ പീഡനത്തിനും ഇരയായ കുട്ടിയുടെ മൃതദേഹം വനമേഖലയില്‍ വെച്ചാണ് കണ്ടെത്തിയത് . മന്ത്രവാദത്തിനുവേണ്ടിയാണ് കുട്ടിയുടെ ശ്വാസകോശം എടുത്തുമാറ്റിയത് . പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികള്‍ ഇത്തരത്തിലൊരു കടും കൈചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യയെ ഞെട്ടിച്ച സംഭവത്തില്‍ അങ്കുല്‍ കുറില്‍(20), ബീരാന്‍(31) എന്നിവര്‍ […]

You May Like

Subscribe US Now