ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം

author

ഇ​ടു​ക്കി: ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച്‌ നി​ല​വി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ക​ഐ​സ്‌ഇ​ബി​യും. ചെ​റു​ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ന്‍ ക്യാം​പു​ക​ള​ട​ക്ക​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എ​ച്ച്‌. ദി​നേ​ശ​ന്‍ പ​റ​ഞ്ഞു.

മ​ഴ ക​ന​ത്ത​തോ​ടെ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നാ​ല് അ​ടി​യോ​ളം വെ​ള്ള​മു​യ​ര്‍​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2383 അ​ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. നാ​ല​ടി വെ​ള്ള​മു​യ​ര്‍​ന്ന് മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 128 അ​ടി​യി​ലു​മെ​ത്തി. ചെ​റു​ഡാ​മു​ക​ളാ​യ ലോ​വ​ര്‍ പെ​രി​യാ​ര്‍, ക​ല്ലാ​ര്‍​കു​ട്ടി, മ​ല​ങ്ക​ര, കു​ണ്ട​ള എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. തീ​ര​ത്തു​ള്ള​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇനി ജീവിക്കേണ്ട, മരിച്ചാല്‍ മതിയെന്ന് പീഡനത്തിനിരയായ മൂന്നുവയസ്സുകാരന്‍ ; ഡ്രൈവര്‍ക്കെതിരെ നടപടി

ദുബായ് : പീഡനത്തിനിരയായി മാനസിക നില താളം തെറ്റിയ മൂന്നുവയസ്സുകാരന്‍ തനിക്ക് മരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് അമ്മ. പൊലീസിന് നല്‍കിയ മൊഴിയിലാണ് അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ പീഡനത്തിനിരയായ ലിവിങ് റൂമിലെ കസേരയെ പോലും തനിക്ക് ഇഷ്ടമല്ലെന്നും കുട്ടി പറഞ്ഞു. സംഭവത്തില്‍ വിദേശിയായ കുടുംബ ഡ്രൈവര്‍ക്കെതിരെ യുഎഇ കോടതിയില്‍ നടപടി തുടങ്ങി. 57 വയസുകാരനായ ഡ്രൈവറാണ് ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെ മറ്റാരുടെയും ശ്രദ്ധയില്‍ പെടാത്തപ്പോഴായിരുന്നു പീഡനം. അല്‍ ബര്‍ഷ […]

You May Like

Subscribe US Now