ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 45 ല​ക്ഷ​ത്തി​ലേ​ക്ക്

author

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 45 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. ഇ​തു​വ​രെ 4,462,965 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് വേ​ള്‍​ഡോ​മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് 75,091 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. 3,469,084 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, പ​ശ്ചി​മ​ബം​ഗാ​ള്‍, ബി​ഹാ​ര്‍, തെ​ലു​ങ്കാ​ന, ഒ​ഡീ​ഷ എ​ന്ന​വ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ള്‍. കേ​ര​ളം 14ാം സ്്ഥാ​ന​ത്താ​ണെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 9,43,772വും ​ആ​ന്ധ്ര​യി​ല്‍ 5,17,094മാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം. ത​മി​ഴ്നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​ത്തി​ലും നാ​ല് ല​ക്ഷ​ത്തി​നു മു​ക​ളി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് കോ​വി​ഡ് ബാ​ധി​ത​ര്‍.

ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ണ്ട്. കേ​ര​ള​ത്തി​ലെ വൈ​റ​ശ് ബാ​ധി​ത​രു​ടെ എ​ണ്ണം 93,000ക​ട​ന്നു. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ന്യൂ​ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; സീരിയല്‍ താരം ലക്ഷി പ്രമോദിനെതിരെ കുരുക്കു മുറുക്കി പോലീസ്

കൊല്ലം: സീരിയല്‍ താരം ലക്ഷി പ്രമോദിനെതിരെ കുരുക്കു മുറുക്കി പോലീസ്. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയാണ് സീരിയല്‍ താരം ലക്ഷി പ്രമോദ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് നടി ഒളിവിലെന്നാണ് റിപ്പോര്‍ട്ട്. നടിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത റംസിയും നടി ലക്ഷി പ്രമോദും നല്ല സൗഹൃതത്തില്‍ ആയിരുന്നു. ഈ സൗഹൃദം മുതലെടുത്തു നടി […]

You May Like

Subscribe US Now