ഇ പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

author

മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിന്ന് ഇഡി വിവരങ്ങള്‍ തേടി. ക്വാറന്റീന്‍ ലംഘിച്ച്‌ ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു.

ക്വാറന്റീന്‍ കാലവധി അവസാനിക്കുന്നതിന് മുന്‍പാണ് ഇന്ദിര കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലെത്തിയത്.
ബാങ്കിലെ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താനാണ് ഇഡിയുടെ തീരുമാനം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചും ലോക്കര്‍ തുടങ്ങിയതും അവസാനമായി തുറന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഇഡി അന്വേഷിക്കും.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ പി ജയരാജന്റെ മകന്‍ കൈപ്പറ്റിയന്ന ആരോപണതിനിടെ മന്ത്രിയുടെ ഭാര്യയുടെ ലോക്കര്‍ തുറക്കല്‍ വിവാദമായിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് ഇ പി ജയരാജനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചത്. രോഗബാധിതനായ ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയും ഭാര്യയും നിരീക്ഷണത്തില്‍ പോയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്സിജന്‍ വിതരണത്തിനായ് ഗ്രീന്‍ കോറിഡോര്‍; നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ജീവന്‍ രക്ഷാ ഓക്സിജന്‍ ടാങ്കുകള്‍ക്ക് തടസങ്ങളേതുമില്ലാതെയുള്ള സര്‍വ്വീസിന്ഗ്രീന്‍ കോറിഡോറുകള്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ആവശ്യമെന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ നിര്‍ദ്ദേശം- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. ഓക്സിജന്‍ ചികിത്സ കോവിഡു രോഗം മൂര്‍ച്ഛിവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പ്രധാന ഘടകമാണ്. ആശുപത്രികളില്‍ വേഗത്തില്‍ ഓക്സിജനെത്തിക്കുന്നതിനും അവയവമാറ്റിവയ്ക്കലിനായി അവയവങ്ങള്‍ കൃത്യസമയത്തെത്തിക്കുന്നതിനും തടസ്സങ്ങളേതുമില്ലാതെയുള്ള വാഹന സൗകര്യം അനിവാര്യമെന്നതിന്‍്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. അന്തര്‍ ജില്ല – സംസ്ഥാന […]

You May Like

Subscribe US Now