ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

author

ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ വച്ച്‌ മൃതദേഹം സംസ്‌കരിച്ചത്.

പെണ്‍കുട്ടിക്ക് നീതിതേടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് അനുനയിപ്പിച്ച്‌, ഇന്നലെ രാത്രി വൈകി എസ്ഡിഎമ്മിനൊപ്പം ഫസ്‌റാത്തിലേക്ക് പറഞ്ഞയച്ചു. അതേസമയം, തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് കുടുംബാംഗങ്ങളോട് പറയാതെ മൃതദേഹം ഉത്തര്‍പ്രദേശ് പൊലീസ് കൊണ്ടുപോയതെന്ന് സഹോദരന്‍ ആരോപണമുന്നയിച്ചു.

സെപ്റ്റംബര്‍ പതിനാലിനാണ് ഉത്തര്‍പ്രദേശില്‍ പത്തൊന്‍പത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവിന് അനുമതി സൗദി ആരോഗ്യമന്ത്രാലയം തീരുമാനിക്കും

റിയാദ്: ( 30.09.2020) വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവിന് അനുമതി നല്‍കുകന്നതിനെ കുറിച്ച്‌ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിക്കും. ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്ദന്‍ വ്യക്തമാക്കി. ഉംറ നിര്‍വഹിക്കുന്നതിന് തീര്‍ഥാടകരെ അയക്കാന്‍ ഏത് രാജ്യങ്ങള്‍ക്കൊക്കെ അനുമതി നല്‍കുമെന്ന് വൈകാതെ പ്രഖ്യാപിക്കും. അത് ആരോഗ്യ മന്ത്രാലയമാണ് ചെയ്യുക. ഉംറ തീര്‍ഥാടനം ഘട്ടങ്ങളായാണ് പുനരാരംഭിക്കുന്നത്. മൂന്നാംഘട്ടമായ നവംബര്‍ ഒന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉംറക്ക് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം […]

You May Like

Subscribe US Now