ഉത്തര്‍പ്രദേശില്‍ വീണ്ടും കൊടും ക്രൂരത, നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു

author

അലിഗഡ്: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത. നാല് വയസുകാരിയെ ബന്ധു ക്രൂരമായി പീഡിപ്പിച്ചു. അലിഗഡിലാണ് സംഭവം.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.‌
പ്രതിയെ ഉടന്‍ പിടികൂടുമെന്നും അലിഗഡ് റൂറല്‍ എസ്പി ശുഭം പട്ടേല്‍ പറഞ്ഞു.

ഹാഥ്റസ് കൊലപാതകത്തിന്റെ പേരില്‍ പ്രതിഷേധ അലയൊലികള്‍ നിറഞ്ഞ് നില്‍ക്കവെയാണ് സമാനമായ ക്രൂരത വീണ്ടും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം പതിനാലുകാരിയെ ഉത്തര്‍പ്രദേശില്‍ തലക്കടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അടുത്ത രണ്ട് മാസം കോവിഡ് രോഗികളുടെ എണ്ണം വളരെയധികം വര്‍ധിക്കും ;മുന്നറിയിപ്പുമായി ഐഎംഎ

തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത രണ്ട് മാസം കോവിഡ് രോഗികളുടെ എണ്ണം വളരെയധികം വര്‍ധിക്കുമെന്നും ഐഎംഎ വെളിപ്പെടുത്തി . ദിവസവും ഇരുപതിനായിരം രോഗികള്‍ വരെ ഉണ്ടാകുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് അറിയിച്ചു . ഇനി വരുന്ന ദിവസങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Subscribe US Now