ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങുന്നു; അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമനം ആരംഭിക്കും

author

ലഖ്നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവിധ സര്‍ക്കാര്‍ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങുന്നു . മൂന്നു ലക്ഷം ഒഴിവുകളിലേക്കാണ് യോഗി സര്‍ക്കാര്‍ നിയമനം നടത്തുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഒഴിവുകള്‍ നികത്താനുള്ള കണക്ക് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആവശ്യപ്പെട്ടത്. വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

. അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമനം ആരംഭിക്കാനാണ് യു പി സര്‍ക്കാരിന്റെ തീരുമാനം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറു മാസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 37,97,09 പേര്‍ക്കാണ് വിവിധ വകുപ്പുകളിലായി യു പി സര്‍ക്കാര്‍ നിയമനം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡ്രോണ്‍ ഉപയോഗിച്ച്‌ പാകിസ്താന്‍ ആയുധങ്ങള്‍ കടത്തുന്നുവെന്ന് ജമ്മു കശ്മീര്‍ പോലിസ്

ശ്രീനഗര്‍: ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിച്ച്‌ പാകിസ്താന്‍ ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും ഇന്ത്യന്‍ കറന്‍സിയും കടത്താന്‍ ശ്രമിക്കുന്നു എന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ ബാഗ് സിങ്. ജമ്മു മേഖലയിലെ രാജൗരി സെക്ടറില്‍ പോലിസും 38 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഓപ്പറേഷറില്‍ ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ സായുധ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താന്‍ മയക്കുമരുന്ന് […]

You May Like

Subscribe US Now