എം​പി​മാ​രു​ടെ ശ​മ്ബ​ളം കു​റ​യ്ക്കാ​നു​ള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി

author

ന്യൂ​​ഡ​​ല്‍​​ഹി: കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ മ​​ന്ത്രി​​മാ​​രു​​ടെ​​യും എം​​പി​​മാ​​രു​​ടെ​​യും ശ​​മ്ബള​​വും അ​​ല​​വ​​ന്‍​​സു​​ക​​ളും 30 ശ​​ത​​മാ​​നം വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​നു​​ള്ള ബി​ല്‍ രാ​​ജ്യ​​സ​​ഭ​​യി​​ല്‍ പാ​​സാ​​യി. ചൊ​​വ്വാ​​ഴ്ച ബി​​ല്‍ ലോ​​ക്സ​​ഭ​​യി​​ല്‍ പാ​​സാ​​യി​​രു​​ന്നു.

കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യി​​ല്‍ ആ​​രോ​​ഗ്യ​​മേ​​ഖ​ല​യി​​ല്‍ ഉ​​ള്‍​​പ്പെ​ടെ പ​​ണം വി​​നി​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ണു ശമ്ബ​​ള​​വും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും വെ​​ട്ടി​​ക്കു​​റി​​ച്ച​​ത്. ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത്ഷാ സ​​ഭ​​യി​​ല്‍ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ സ​​ഹ​​മ​​ന്ത്രി ജി.​​കി​​ഷ​​ന്‍ റെ​ഡ്ഢി​യാ​​ണു ബി​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. കോണ്‍ഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണച്ചു. എംപിമാരുടെ പ്രാദേശികവികസന ഫണ്ട് നിര്‍ത്താലാക്കിയത് പുനസ്ഥാപിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശമ്ബളമാകും വെട്ടിക്കുറയ്ക്കുക. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഏപ്രില്‍ ആദ്യവാരം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അംഗീകാരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐപിഎല്‍ 2020 ; മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍, ടോസ് നിര്‍ണായകം

യുഎഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ അകലെയുള്ളതിനാല്‍ കാത്തിരിപ്പ് ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആവേശം കൊള്ളിക്കാന്‍ നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് അബുദാബിയിലെ ഷീഖ് സായിദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ഇരുടീമുകളും ഐപിഎല്ലിലെ മികച്ച ടീമുകള്‍ ആയതിനാല്‍ തന്നെ കായിക പ്രേമികള്‍ക്ക് ആവേസകരമായ മത്സരം തന്നെയായിരിക്കും കാത്തിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ, അബുദാബിയില്‍ സൂര്യപ്രകാശമുള്ള ദിവസമായിരിക്കും, താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് […]

Subscribe US Now