എം. ശിവശങ്കര്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍, കാക്കനാട് ജയിലിലേക്ക് മാറ്റും; ജാമ്യാപേക്ഷയിലെ വിധി പ്രസ്താവന ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി

author

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി. കേസ് പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

അതേസമയം ഈ മാസം 26 വരെയാണ് കോടതി എം. ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ജയിലേക്ക് ആണ് ശിവശങ്കറിനെ കൊണ്ടുപോകുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും കോടതി വിശദമായ വാദം കേട്ടു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കുറ്റക്യത്യങ്ങളിലൂടെ ലഭിച്ച പണം ഒളിപ്പിക്കാന്‍ എം ശിവശങ്കര്‍ സഹായിച്ചെന്നും,​ സ്വപ്ന സുരേഷ് നടത്തിയ ക്രിമിനല്‍ ഇടപാടുകളില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വ്പനയും ശിവശങ്കറും തമ്മില്‍ നടത്തിയിട്ടുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌മെന്റ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

എന്നാല്‍ നാല് മാസമായി കസ്റ്റഡിയില്‍ കഴിയുന്നതിന്റെ സമ്മര്‍ദ്ദത്തിലാണ് സ്വപ്‌ന അന്വേഷണ സംഘം മുമ്ബാക ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് കേസില്‍ സ്വപ്‌ന നല്‍കിയ മൊഴികള്‍ തള്ളിക്കളയാന്‍ ആകുമോയെന്ന് ചോദിച്ച കോടതി, കള്ളക്കടത്തിന്റെ വരുമാനമെന്ന അറിവോടെയാണ് സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നത് അങ്ങനെയാണെന്നും പറഞ്ഞു.

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് സ്വപ്‌നയുടെ മൊഴിയെടുത്തത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കേസിലെ പ്രധാന പ്രതിയാണ് കേസെടുത്തിരിക്കുന്നത്. ഇത് തള്ളിക്കളയാന്‍ ആകുമോയെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്ത നിലയില്‍; മൃത​ദേഹം കണ്ടെത്തിയത് സ്വകാര്യ ഗസ്റ്റ് ഹൗസില്‍

മുംബൈ: ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ (53) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് ആസിഫ് ബസ്‌റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ് സീരീസില്‍ ഇദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ റോളുകള്‍ ആസിഫ് ബസ്‌റ കൈകാര്യം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശ് ധര്‍മ്മശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും […]

You May Like

Subscribe US Now