എന്റെ സ്‌ട്രൈക്കറേറ്റിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നില്ല- പ്രതികരിച്ച് കെ എല്‍ രാഹുല്‍

author

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മോശം പ്രകടനം തുടരുകയാണ്. ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നില്‍ക്കുന്ന പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. ടീം തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വരുന്നത് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലാണ്.

രാഹുലിന്റെ സമ്മര്‍ദ്ദം നിറഞ്ഞ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ കഴിഞ്ഞ ദിവസങ്ങളിളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍. ‘സ്‌ട്രൈക്കറേറ്റത് എന്നത് എന്നെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള കാര്യമല്ല.

ഞാന്‍ എങ്ങനെയാണ് ടീമിനുവേണ്ടി കളിക്കുന്നുവെന്നതിലാണ് കാര്യം. ഞങ്ങളുടേതായ ദിവസം 120 റണ്‍സില്‍ വിജയം നേടാന്‍ ടീമിന് കഴിയും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് ഇഷ്ടമാണ്. നിങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കണം-രാഹുല്‍ പറഞ്ഞു.

ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 62.60 ശരാശരിയില്‍ 313 റണ്‍സ് ഇതിനോടകം രാഹുല്‍ നേടിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നും ടീമിന് ഗുണകരമായിത്തീരുന്നില്ല. അവസാന മൂന്ന് മത്സരത്തില്‍ രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 19 പന്തില്‍ 17,52 പന്തില്‍ 63,17 പന്തില്‍ 11 എന്നിങ്ങനെയാണ് രാഹുലിന്റെ അവസാന മൂന്ന് മത്സരത്തിലെ സ്‌കോര്‍. ഈ റണ്‍സുകള്‍ തന്നെ രാഹുലിന്റെ നായകനെന്ന നിലയിലുള്ള സമ്മര്‍ദ്ദത്തെ ഉയര്‍ത്തിക്കാട്ടുന്നു.

തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘നമ്മള്‍ എല്ലാവര്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. ഞാന്‍ കുറച്ച് തെറ്റുകള്‍ വരുത്തിയിട്ടില്ലെന്ന് പറയുന്നില്ല. ഓരോ ദിവസവും നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും പഠിച്ചുകൊണ്ടിരിക്കുന്നു. ടീമെന്ന നിലയില്‍ മികച്ച പങ്കാളിത്തം ആവിശ്യമാണ്. ഓരോ താരങ്ങള്‍ക്കും ടീമില്‍ വ്യത്യസ്തമായ വേഷമുണ്ട്. ഓരോ ഗെയിമിലും ഓരോ ദിവസവും സാഹചര്യത്തിനനുസരിച്ച് ഇത് മാറാം. അതിനാല്‍ ടീമെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നു’-എന്നാണ് രാഹുല്‍ പറഞ്ഞത്.

നായകനെന്ന നിലയില്‍ രാഹുലെടുത്ത പല തീരുമാനങ്ങളും ഇത്തവണ പാളിപ്പോയിരുന്നു. ബൗളിങ് ചെയിഞ്ച് വരുത്തുന്നതൊന്നും അത്ര ഫലപ്രദമാകുന്നില്ല. ആദ്യമായി ഒരു ടീമിന്റെ സ്ഥിര നായകനാകുന്നതിന്റെ കുറവ് രാഹുലിനുണ്ട്. മികച്ച താരങ്ങളുണ്ടായിട്ടും ടീമെന്ന നിലയില്‍ ഒത്തിണക്കമില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇനിയുള്ള ഓരോ മത്സരവും രാഹുലിനും പഞ്ചാബിനും ജീവന്‍മരണ പോരാട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക്ലൗഡ് കംപ്യൂട്ടിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടു കമ്ബനികളാക്കി വിഭജിക്കും

മുംബൈ:  കംപ്യൂട്ടിങില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടു കമ്ബനികളാക്കി വിഭജിക്കുന്നു. ഭാവിയിലെ ബിസിനസ് സാധ്യത കണക്കിലെടുത്താണ് ഈ ചുവടുമാറ്റം. 2021 അവസാനത്താടെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രസ്ട്രക്ചര്‍ സര്‍വീസ് യൂണിറ്റിനെ പുതിയ പേരുനല്‍കി മറ്റൊരു കമ്ബനിയാക്കും. നിലവില്‍ ആഗോള ടെക്‌നോളജി സര്‍വീസ് ഡിവിഷന്റെ ഭാഗമായ പുതിയ യൂണിറ്റില്‍ 4,600 കമ്ബനികള്‍ക്കാണ് സേവനം നല്‍കുന്നത്. 6000 കോടി ഡോളറിന്റെ ഓര്‍ഡറാണ് നിലവില്‍ ഈ സ്ഥാപനത്തിനുള്ളത്. സോഫ്റ്റ് വെയര്‍ വില്‍പനയിലെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി […]

Subscribe US Now