എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക്​ ഭീഷണി; വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

author

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന്​ ലണ്ടനിലേക്ക്​ പുറപ്പെടുന്ന വിമാനങ്ങള്‍ക്ക്​ ഭീഷണി സന്ദേ​ശം ലഭിച്ചതിനെ തുടര്‍ന്ന്​ ഡല്‍ഹി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. സന്ദേശം ലഭിച്ചതോടെ ഡല്‍ഹി ​പൊലീസ്, വിമാനത്താവള അതോറിറ്റി, എയര്‍ ഇന്ത്യ, സി.ഐ.എസ്​.എഫ്​ തുടങ്ങിയവര്‍ കര്‍ശന നിരീക്ഷണം നടത്തും.

വ്യാഴാഴ്​ച രാവിലെ പുറപ്പെടുന്ന വിമാനങ്ങള്‍ ലണ്ടനില്‍ എത്താന്‍ അനുവദിക്കില്ലെന്ന്​ വിമാനത്താവള​ത്തിലേക്ക്​ ഭീഷണി സന്ദേശം എത്തുകയായിരുന്നു. ഖാലിസ്​താന്‍ കമാന്‍ഡോ ഫോഴ്​്​സ്​ എന്ന സംഘടനയു​ടേതാണ്​ ഭീഷണി സന്ദേശ​െമന്ന്​ ഡല്‍ഹി പൊലീസ്​ അറിയിച്ചിരുന്നു. വ്യാഴാഴ്​ച രണ്ടു​ വിമാനങ്ങളാണ്​ ലണ്ടനിലേക്ക്​ പോകാനായി ഷെഡ്യൂള്‍ ചെയ്​തിരിക്കുന്നത്​.

ഖാലിസ്​താന്‍ കമാന്‍ഡോ ​േഫാഴ്​സുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന ഭീകരവാദി ഗുരുപത്​വന്ത്​ സിങ്​ പന്നു നിരവധി പേരെ വിളിക്കുകയും രണ്ട്​ എയര്‍ ഇന്ത്യ വിമാനങ്ങളെ ലണ്ടനില്‍ ഇറങ്ങാന്‍ അനുവദിക്കി​ല്ലെന്ന്​ ഭീഷണി മുഴക്കുകയുമായിരുന്നു -എയര്‍പോര്‍ട്ട്​ ഡി.സി.പി രാജീവ്​ രജ്ഞന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിനരികെ.264 ഇലക്‌ട്രല്‍ വോട്ടുകള്‍ നേടിക്കഴിഞ്ഞ ജോ ബൈഡന്‍ മൂന്നര ശതമാനത്തിന്റെ വോട്ടുവ്യത്യാസം നിലനിര്‍ത്തുന്ന അരിസോണയിലും ഏറക്കുറേ വിജയം ഉറപ്പാക്കി. നി​ല​വി​ലെ ലീ​ഡ് തു​ട​ര്‍​ന്നാ​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 270 നേ​ടു​മെ​ന്ന നി​ല​യി​ലാ​ണു ബൈ​ഡ​ന്‍റെ മു​ന്നേ​റ്റം.നെ​വാ​ഡ കൂ​ടി പി​ടി​ച്ചാ​ല്‍ കാ​ര്യ​ങ്ങ​ള്‍ ബൈ​ഡ​ന്‍റെ വ​ഴി​ക്കു നീ​ങ്ങും. ആ​റ് ഇ​ല​ക്ട​റ​ല്‍ കോ​ള​ജ് അം​ഗ​ങ്ങ​ളു​ള്ള നെ​വാ​ഡ​യി​ല്‍ ബൈ​ഡ​നാണ് മേ​ല്‍​ക്കൈ. ഇ​തു​കൂ​ടി ല​ഭി​ച്ചാ​ല്‍ ​ബൈ​ഡ​നു പ്ര​സി​ഡ​ന്‍റ് ക​സേ​ര ഉ​റ​പ്പി​ക്കാം. കഴിഞ്ഞ […]

You May Like

Subscribe US Now