എറണാകുളം മലയാറ്റൂരില്‍ കെട്ടിടത്തില്‍ സൂക്ഷിച്ച വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ടു മരണം

author

എറണാകുളം | എറണാകുളത്തെ മലയാറ്റൂരില്‍ പാറമടയ്ക്കു സമീപത്തെ കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. സേലം സ്വദേശി പെരിയണ്ണന്‍ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയിരുന്ന തൊഴിലാളികളെ ഇളവുകള്‍ വന്നതോടെ പാറമട ഉടമകള്‍ തിരിച്ചുവിളിച്ചിരുന്നു. നാഗയും പെരിയണ്ണനും 12 ദിവസം മുമ്ബാണ് പാറമടയില്‍ ജോലിക്കായി തിരിച്ചെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൊതു പരിപാടികളില്‍ ഇനി പരമാവധി 100 പേര്‍; അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്‍ലോക്ക് 4.0 മാര്‍ഗരേഖ അനുസരിച്ച്‌ രാജ്യത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. പരമാവധി 100 പേര്‍ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകള്‍ ഇന്നുമുതല്‍ നടത്താനാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാം. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് ഇന്നു മുതല്‍ അനുമതി ലഭിക്കുക. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. മാസ്ക്, സാമൂഹിക അകലം, […]

Subscribe US Now