എറണാകുളം മാര്‍ക്കറ്റ് നവീകരണം: വഖഫ് തര്‍ക്കത്തിലുള്ള ഭൂമി സി.എസ്.എം.എല്ലിന് കൈമാറണം- ഹൈകോടതി

author

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് ന​വീ​ക​ര​ണ ഭാ​ഗ​മാ​യി നി​ല​വി​ലെ ക​ച്ച​വ​ട​ക്കാ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ക​ണ്ടെ​ത്തി​യ വ​ഖ​ഫ് ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന സ്ഥ​ലം ഉ​ട​ന്‍ കൊ​ച്ചി​ന്‍ സ്മാ​ര്‍​ട്ട് മി​ഷ​ന്‍ ലി​മി​റ്റ​ഡി​ന്(​സി.​എ​സ്.​എം.​എ​ല്‍) കൈ​മാ​റാ​ന്‍ ഹൈ​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. വ​ഖ​ഫ് ഭൂ​മി​യാ​ണോ​യെ​ന്ന ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭൂ​മി ല​ഭ്യ​മാ​ക്കാ​ന്‍ വൈ​കു​ന്ന​ത് പ​ദ്ധ​തി​യെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ സ്​​റ്റാ​ള്‍ ഒാ​ണേ​ഴ്സ് അ​സോ. പ്ര​സി​ഡ​ന്‍​റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​െന്‍റ നി​ര്‍​ദേ​ശം.

കേ​ന്ദ്ര​സ​ര്‍​ക്കാ​റി​െന്‍റ കൊ​ച്ചി​ന്‍ സ്മാ​ര്‍​ട്ട് മി​ഷ​െന്‍റ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് ന​വീ​ക​രി​ക്കാ​ന്‍ സി.​എ​സ്.​എം.​എ​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി നി​ല​വി​ലെ ക​ച്ച​വ​ട​ക്കാ​രെ മാ​ര്‍​ക്ക​റ്റി​നു തൊ​ട്ട​ടു​ത്തു​ള്ള 1.25 ഏ​ക്ക​ര്‍ വ​രു​ന്ന സ്ഥ​ല​ത്തേ​ക്ക് താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റ്റാ​നും തീ​രു​മാ​ന​മാ​യി. 2003വ​രെ ഇ​വി​ടെ സ്കൂ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പു​തി​യ മാ​ര്‍​ക്ക​റ്റ് പൂ​ര്‍​ത്തി​യാ​ക്കി ക​ച്ച​വ​ട​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നും ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. വ​ഖ​ഫ് ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ല്‍ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ്​ കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യ​ത്.

213 ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റ്റേ​ണ്ട​ത്. ഇ​വ​രെ ത​ര്‍​ക്ക​ഭൂ​മി​യി​ലേ​ക്ക് ര​ണ്ടു​വ​ര്‍​ഷ​ത്തേ​ക്ക് മാ​റ്റു​ന്ന​ത് ഈ ​ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ല​ക്ട​ര്‍ നി​ശ്ച​യി​ക്കു​ന്ന വാ​ട​ക സി.​എ​സ്.​എം.​എ​ല്‍ അ​ധി​കൃ​ത​ര്‍ കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​മു​ണ്ട്. ഭൂ​മി​യു​ടെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​മ്ബോ​ള്‍ അ​വ​കാ​ശി​ക​ള്‍​ക്ക് ഇൗ ​തു​ക ല​ഭി​ക്കും. ആ ​നി​ല​ക്ക്​ ഭൂ​മി എ​ത്ര​യും വേ​ഗം സി.​എ​സ്.​എം.​എ​ല്ലി​ന് കൈ​വ​ശ​ക്കാ​ര്‍ കൈ​മാ​റ​ണം. ഭൂ​മി ത​ര്‍​ക്ക​ത്തി​ലെ മി​ക്ക ക​ക്ഷി​ക​ളും ക​ച്ച​വ​ട​ക്കാ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി ഇ​വി​ടേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നോ​ടു യോ​ജി​ച്ചെ​ങ്കി​ലും ഒ​രു ക​ക്ഷി മാ​ത്രം എ​തി​ര്‍​ത്തു. എ​ന്നാ​ല്‍, പൊ​തു​താ​ല്‍​പ​ര്യം പ​രി​ഗ​ണി​ച്ചു ഇൗ ​എ​തി​ര്‍​പ്പ് ത​ള്ളു​ക​യാ​ണെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ബേ​സ്‌​മെന്‍റും മൂ​ന്നു നി​ല​യു​മു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് പു​തി​യ മാ​ര്‍​ക്ക​റ്റി​ല്‍ ഒ​രു​ങ്ങു​ക. നി​ല​വി​ലു​ള്ള ക​ച്ച​വ​ട​ക്കാ​രെ പു​തി​യ മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്സി​െന്‍റ ആ​ദ്യ ര​ണ്ടു​നി​ല​യി​ലാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കും. മ​റ്റു സ്ഥ​ല​ങ്ങ​ളും മൂ​ന്നാം നി​ല​യും വാ​ട​ക​ക്ക്​ ന​ല്‍​കും. മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്സി​െന്‍റ ബേ​സ്‌​മെന്‍റി​ലും സ​മീ​പ​ത്തു​മാ​യി 150 വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോഡാഫോണ്‍ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു

വോഡാഫോണ്‍ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.109 രൂപ, 169 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകള്‍ ലഭ്യമാവുക. ഈ രണ്ട് പ്ലാനുകള്‍ക്കും 20 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വോഡാഫോണിന്റെ പുതിയ രണ്ട് പ്ലാനുകളിലെ ആദ്യത്തെ പ്ലാനായ 109 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഇന്ത്യയിലെ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം 300 എസ്‌എംഎസു ലഭിക്കും. […]

Subscribe US Now