എറണാകുളത്ത് കൊവിഡ് ബാധിതരില്‍ 60 ശതമാനം പുരുഷന്‍മാര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ

author

എറണാകുളം: എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരില്‍ 60 ശതമാനം പുരുഷന്‍മാര്‍. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പത്തുശതമാനത്തില്‍ താഴെയാണെന്നാണ് റിപ്പോ‌ര്‍‌ട്ടുകള്‍. ജില്ലാഭരണ കൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വെയ്‌ലന്‍സ് വിഭാഗത്തിന്റെ പഠനത്തിലേതാണ് കണ്ടെത്തല്‍.

ജില്ലയില്‍ കൊവിഡ് ബാധിതരാകുന്നതില്‍ 60ന് മുകളില്‍ പ്രായമുള്ള 10 ശതമാനത്തില്‍ ഭൂരിഭാഗവും 70 വയസില്‍ താഴെ പ്രായമുള്ളവരാണ്. റിവേഴ്‌സ് ക്വാറന്റീന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ നേട്ടമായാണ് ഇത് കണക്കാക്കുന്നത്. ആകെയുള്ള രോഗികളില്‍ 22.77% പേര്‍ 21നും -31 വയസിനുമിടയില്‍ പ്രായമുള്ള ആളുകളാണ്. 31-41 വയസിനിടയിലുള്ള 18.89% പേര്‍ പോസിറ്റീവ് ആയി.

കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിച്ചതിന്റെ ഫലമായി 100 പരിശോധനകളില്‍ എട്ട് ശതമാനം പേരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നതായും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ശരാശരി 3500 സാമ്ബിളുകളാണ് ജില്ലയില്‍ പ്രതിദിനം പരിശോധനക്ക് വിധേയമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാടക്കത്തറ സംഘര്‍ഷം; നാലുപേര്‍ അറസ്​റ്റില്‍

മണ്ണുത്തി: തിരുവോണ നാളില്‍ മാടക്കത്തറയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ മണ്ണുത്തി പൊലീസ് അറസ്​റ്റ്​ ചെയ്തു. മാടക്കത്തറ കിളിര്‍ത്തുവീട്ടില്‍ പ്രസാദ് എന്ന രാമു (29) നെല്ലങ്കര കല്ലിപ്പറമ്ബില്‍ ശിജാസ് (25) അഞ്ചേരി കാച്ചേരി പള്ളിപ്പറമ്ബില്‍ നിജോ (25) വില്ലടം മുറ്റിശ്ശേരി ശരത് (21) എന്നിവരെയാണ് അറസ്​റ്റ്​​ ചെയ്തത്. തിരുവോണ നാളില്‍ കാറില്‍ തേറമ്ബത്ത് എത്തി ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്‌ മൂന്ന് പേരെ ആക്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. ഈ കേസിലെ രണ്ട് […]

You May Like

Subscribe US Now