എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേ​ന്ദ്രമന്ത്രി

author

ഭുവനേശ്വര്‍: ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രമന്ത്രി പ്രതാപ്​ സാരംഗി. എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ വിതരണം ചെയ്യുമെന്ന്​ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്​. ഒരാള്‍ക്ക്​ 500 രൂപയായിരിക്കും വാക്​സിന്‍ വിതരണത്തിന്​ ചെലവ്​ വരികയെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ബാലസോര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

നേരത്തെ ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യമായി കോവിഡ്​ വാക്​സിന്‍ വിതരണം ചെയ്യുമെന്ന്​ ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതിനെതി​രെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മറ്റ്​ സംസ്ഥാനങ്ങള്‍ പാകിസ്​താനിലോ ബംഗ്ലാദേശിലോ ആണോയെന്ന ചോദ്യവുമായി പല പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തുകയും ചെയ്​തിരുന്നു.

തമിഴ്​നാട്​, മധ്യപ്രദേശ്​, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും വാക്​സിന്‍ സൗജന്യമായി നലകുമെന്ന്​ അറിയിച്ചിരുന്നു. രാജ്യം മുഴുവന്‍ വാക്​സിന്‍ സൗജന്യമായി നല്‍കണമെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കെ.കെ ഷൈലജ

സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്കാണ് വരാനുള്ളതെന്ന് കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് തുടക്കം മുതല്‍ നമ്മള്‍ നടത്തിയത്. അതിന്റെ ഫലം കണ്ടു എന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ ആളുകള്‍ […]

You May Like

Subscribe US Now