എസ്‌ഐയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പ്; സുഹൃത്തില്‍ നിന്നും വ്യാജ ‘എസ്‌ഐ’ തട്ടിയത് 8000 രൂപ, സംഭവം തൃശൂരില്‍

author

തൃശൂര്‍ : എസ്‌ഐയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പ്. എസ്‌ഐയുടെ സുഹൃത്തുക്കളിലൊരാളില്‍ നിന്ന് 8000 രൂപ വ്യാജന്‍ തട്ടിയെടുത്തു. തൃശൂര്‍ വരന്തരപ്പിള്ളി എസ്‌ഐ ഐ സി ചിത്തരഞ്ജന്റെ പേരിലാണ് തട്ടിപ്പു നടത്തിയത്.

എസ്‌ഐയുടെ പേരില്‍ പണം തട്ടാന്‍ ഇയാള്‍ ഉപയോഗിച്ച സിം കാര്‍ഡ് രാജസ്ഥാനില്‍ ഉപയോഗത്തിലുണ്ട്. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് സിം തരപ്പെടുത്തിയിട്ടുള്ളത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു തട്ടിപ്പുകാരനെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.

എസ്‌ഐയുടെ യഥാര്‍ഥ ഫെയ്സ്ബുക് അക്കൗണ്ടിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചു വ്യാജ വിലാസമുണ്ടാക്കിയ ശേഷം സുഹൃത്തുക്കളില്‍ നിന്നു പണം തട്ടിച്ചുവെന്നാണ് കേസ്. വ്യാജ ഐഡി ഉപയോഗിച്ച്‌ ഇയാള്‍ സുഹൃത്തുക്കള്‍ക്കു സന്ദേശം അയക്കുന്നതു തുടരുകയാണെന്നു സൈബര്‍ സെല്ലിനു സംശയമുണ്ട്.

ചിലരുമായി ചാറ്റിങ്ങും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മറ്റൊരു ഇന്‍സ്‌പെക്ടറുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതും രാജസ്ഥാനില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡില്‍ നിന്നാണെന്നു കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും; പരിഗണനയിലുള്ളത് 11 ഓര്‍ഡിനന്‍സുകളടക്കം 33 ബില്ലുകള്‍

ന്യൂഡല്‍ഹി: കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. 11 ഓര്‍ഡിനന്‍സുകള്‍ അടക്കം 33 നിണായക ബില്ലുകള്‍ പാസാക്കും. തൊഴില്‍രംഗത്ത് സമൂലമാറ്റം നിര്‍ദേശിക്കുന്ന മൂന്നു തൊഴില്‍ കോഡുകളടക്കം നേരത്തേ അവതരിപ്പിച്ച ബില്ലുകളും പുതുതായി കൊണ്ടുവരുന്ന ബില്ലുകളും കൂട്ടത്തിലുണ്ട്. കോവിഡ് അടച്ചിടല്‍വേളയില്‍ സാമ്ബത്തിക പാക്കേജിന്റെ ഭാഗമായും അല്ലാതെയുമിറക്കിയ 11 ഓര്‍ഡിനന്‍സുകളാണ് പരിഗണനയിലുള്ളത്. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്‍, പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഭേഗതി ബില്‍, അസിസ്റ്റഡ് […]

You May Like

Subscribe US Now