“എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​ന്‍ ശ്ര​മം’; കേ​ര​ള പോ​ലീ​സ് ആ​ക്ടി​നെ​തി​രേ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

author

ന്യൂ​ഡ​ല്‍​ഹി: സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ള്‍​ക്കു കൂ​ടി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍.

നി​യ​മ​ഭേ​ദ​ഗ​തി ക്രൂ​ര​ത​യാ​ണെ​ന്നും എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​യി ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്നും ഭൂ​ഷ​ണ്‍ വി​മ​ര്‍​ശി​ച്ചു. സ​മാ​ന​മാ​യ ഐ​ടി നി​യ​മ​ത്തി​ലെ 66എ ​വ​കു​പ്പ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും ഭൂ​ഷ​ണ്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു. നി​ല​വി​ലെ പോ​ലീ​സ് നി​യ​മ​ത്തി​ല്‍ 118എ ​എ​ന്ന വ​കു​പ്പു കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ഭേ​ദ​ഗ​തി.

ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നോ അ​പ​മാ​നി​ക്കു​ന്ന​തി​നോ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നോ ഉ​ദ്ദേ​ശി​ച്ച്‌ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​നി​മ​യ ഉ​പാ​ധി​ക​ളി​ലൂ​ടെ ഉ​ള്ള​ട​ക്കം നി​ര്‍​മ്മി​ക്കു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​താ​ണ് വ​കു​പ്പ്. ഇ​ത്ത​ര​ക്കാ​രെ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നും നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

റഷ്യന്‍ നിര്‍മ്മിത വാക്‌സിന്‍ ഇന്ത്യയിലെത്തി; മനുഷ്യരിലെ പരീക്ഷണം ഈ ആഴ്ച മുതല്‍

ഡല്‍ഹി: റഷ്യ വികസിപ്പിച്ച കൊറോണ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. ‘ റഷ്യയില്‍ നിന്നുള്ള വാക്‌സിന്‍ ഇന്ത്യയിലെത്തി. പരീക്ഷണങ്ങള്‍ക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ അനുമതികളും വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും വിശകലനം ചെയ്തു. ഈ ആഴ്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍ വാക്‌സിന്‍ പരിശോധന ആരംഭിക്കും’ കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിന്‍ പരീക്ഷണ വിവരം നിതി ആയോഗ് ആരോഗ്യവിഭാഗം സമിതി അംഗം ഡോ. വി.കെ.പോളും സ്ഥിരീകരിച്ചു. ആദ്യ ഘട്ട […]

Subscribe US Now