ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 37 റണ്‍സ് ജയം

author

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 37 റണ്‍സ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ പോയന്‍റ് പട്ടികയില്‍ ബാംഗ്ലൂര്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ ആറാം സ്ഥാനത്തേക്ക് വീണു.

അമ്ബാട്ടി റായ്‌ഡുവിനും (42), നാരായണ്‍ ജഗദീശനും (33) ഒഴികെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. കഴി‍ഞ്ഞ കളിയില്‍ കളം നിറഞ്ഞ ചെന്നൈ ഓപ്പണര്‍മാരായ വാട്സണും ഡൂപ്ലെസിയും ഇക്കുറി നിറംമങ്ങി. നാലാം ഓവറില്‍ ഡൂപ്ലെസിയെ ക്രിസ് മോറിസിന്‍റെ കൈകളിലെത്തിച്ച്‌ വാഷിംഗ്ടണ്‍ സുന്ദറാണ് ആദ്യ വിക്കറ്റ് നേടിയത്. തന്‍റെ രണ്ടാം ഓവറില്‍ വാട്സണെ ക്ലീന്‍ ബൗള്‍ഡാക്കി സുന്ദര്‍ ചെന്നൈയെ കൂടുതല്‍ഡ പ്രതിരോധകത്തിലാക്കി.

ആറ് പന്തില്‍ ഒരു സിക്സ് അടക്കം 10 റണ്‍സെടുത്ത ധോണിയും ബാം​ഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനിന്നില്ല. ചാഹലിനെ സിക്സ് പറത്താനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ ഗുര്‍കീരത് സിംഗിന് ക്യാച്ച്‌ നല്‍കി നായകന്‍ മടങ്ങി. സാം കറന്‍(0), രവീന്ദ്ര ജഡേജ(7), ഡ്വയിന്‍ ബ്രാവോ(7) ഒന്നിനുപുറകെ ഒന്നായി ചെന്നൈ പട നിലംപൊത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയാണ് 169 റണ്‍സിലെത്തിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ 52 പന്തുകള്‍ നേരിട്ട് നാല് വീതം സിക്‌സും ഫോറുമടക്കം 90 റണ്‍സോടെ പുറത്താകാതെ നിന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മികവ് തുടര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത്- കോഹ്‌ലി സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ദേവ്ദത്തിനെ പുറത്താക്കി ഷാര്‍ദുല്‍ ഠാക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കും; നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം

ഇസ്ലാമാബാദ്: അഴിമതി കേസുകളില്‍ പ്രതിയായ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം. നവംബര്‍ 24നകം ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവാളിയായി പ്രഖ്യാപിക്കാതിരിക്കണമെങ്കില്‍ നവംബര്‍ 24നകം ഹാജരാകണന്ന് കോടതി വ്യക്തമാക്കി. കുറ്റവാളിയായി പ്രഖ്യാപിച്ചാല്‍ നവാസ് ഷെരീഫിന്റെ സ്വത്തും പാസ്പോര്‍ട്ടും കണ്ടുകെട്ടും. ലണ്ടനിലേക്ക് പോയ നവാസ് ഷെരീഫ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് സ്വീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാക് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. എട്ടാഴ്ചത്തെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് […]

Subscribe US Now