ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 97 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്

author

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 97 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.

ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ കരുത്തില്‍ 13-ാം സീസണിലെ ആദ്യ സെഞ്ചറി പ്രകടനം കണ്ട മത്സരത്തില്‍ പഞ്ചാബ് താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ദയനീയ പരാജയത്തിലേക്കാണ് കോഹ്ലിയുടെ ബം​ഗളൂരു പട കൂപ്പുകുത്തിയത്.

ടോസ് നേടിയ കൊഹ്ലിയും സംഘവും പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചു. 207 റണ്‍സ് വിജയലക്ഷ്യത്തിനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), വിരാട് കോലി (1) എന്നിവര്‍ ഒന്നിനുപുറകെ ഒന്നായി ക്രീസ് വിട്ടപ്പോള്‍ 2.4 ഓവറില്‍ നാല് റണ്‍സിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ നിലയിലായി ബം​ഗളൂരു.

ആരോണ്‍ ഫിഞ്ച് – എ ബി ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് സ്‌കോര്‍ 53-ല്‍ എത്തിച്ചു. 20 റണ്‍സെടുത്ത ഫിഞ്ചിനെ രവി ബിഷ്‌ണോയും 28 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ മുരുകന്‍ അശ്വിനും പുറത്താക്കിയതോടെ കളി പഞ്ചാബിന് അനുകൂലമായി. 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. 27 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിം​ഗ്സ്.

ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്‌നി (6), ചാഹല്‍ (1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ബൗളിങ്ങില്‍ പഞ്ചാബ് താരങ്ങളായ രവി ബിഷ്‌ണോയും മുരുകന്‍ അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 206 റണ്‍സെടുത്തത്. ഈ ഐപിഎല്‍ സീസണിലെ ആദ്യ ശതകം കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. രണ്ട് തവണ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട രാഹുല്‍ 62 പന്തില്‍ നിന്നാണ് സെഞ്ച്വറി അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോര്‍ 83ലും 89ലും നില്‍ക്കേയാണ് രാഹുലിന് ലൈഫ് കിട്ടിയത്. 69 പന്തില്‍ 132 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. 14 ഫോറും ഏഴ് സിക്‌സും സഹിതമാണ് നായകന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ഐപിഎല്‍ പോരാട്ടത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രാഹുലിന്റെ പേരിലായി.

മായങ്ക് അഗര്‍വാള്‍ (26), നിക്കോളാസ് പൂരന്‍ (17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (അഞ്ച്) എന്നിങ്ങനെയാണ് പഞ്ചാബ് നിരയിലെ മറ്റ് താരങ്ങളുടെ പ്രകടനം. കരുണ്‍ നായര്‍ (15) പുറത്താകാതെ നിന്നു. അവസാന നാലോവറില്‍ പഞ്ചാബ് അടിച്ചെടുത്തത് 74 റണ്‍സാണ്. ‌ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു.എന്‍ ജീവിതശൈലീരോഗ നിയന്ത്രണ പുരസ്​കാരം കേരളത്തിന്

തി​രു​വ​ന​ന്ത​പു​രം: ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പു​ര​സ്​​കാ​ര​ത്തി​ല്‍ മു​ത്ത​മി​ട്ട്​ കേ​ര​ളം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് ആ​ണ് യു.​എ​ന്‍ ചാ​ന​ലി​ലൂ​ടെ അ​വാ​ര്‍ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ കേ​ര​ളം ചെ​യ്യു​ന്ന വി​ശ്ര​മ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. മി​ക​ച്ച ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ യു.​എ​ന്‍.​ഐ.​എ.​ടി.​എ​ഫ് എ​ല്ലാ വ​ര്‍ഷ​വും ന​ല്‍കി​വ​രു​ന്ന അ​വാ​ര്‍ഡാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സ​ര്‍ക്കാ​ര്‍ […]

You May Like

Subscribe US Now