ഐ.എച്ച്‌.ആര്‍.ഡിയില്‍ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം

author

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലെയ്‌നിലെ ഐ.എച്ച്‌.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറ് മാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി സയന്‍സ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്കും ഷോര്‍ട്ട്‌ടൈം കോഴ്‌സുകളായ എംബെഡഡ്‌സിസ്റ്റം, ടാലി എന്നിവയിലേക്കും അപേക്ഷിക്കാം.

ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി എന്നിവയാണ് യഥാക്രമം യോഗ്യത. എസ്സ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 0471-2550612, 9400519491.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മകളുടെ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊന്നു, യുവതി രക്ഷപെട്ടത് തലനാരിഴക്ക്; അച്ഛനും അമ്മയും സഹോദരനും അറസ്റ്റില്‍

ഹൈദരാബാദ്: യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഹേമന്ദ് കുമാര്‍(28) ആണ് ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ചത്. സംഭവത്തില്‍ ഭാര്യ അവന്തി റെഡ്ഡി(23)യുടെ പിതാവ് ഡി ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന എന്നിവരുള്‍പ്പെടെ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 24ന് കൊലപാതകം നടന്നതായാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസവും. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ ജൂണ്‍ 10നാണ് ഹേമന്ദും അവന്തിയും വിവാഹിതരായത്. […]

Subscribe US Now