ഐ പി എല്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്

author

ഐ.പി.എല്‍ 13-ാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ശി​ഖ​ര്‍ ധ​വാ​നെ​യും (34) ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​രേ​യും (17) ഋ​ഷ​ഭ് പ​ന്തി​നെ​യും (28) പ​റി​ച്ച റാ​ഷി​ദ് ഖാ​നാ​ണ് ഡ​ല്‍​ഹി​യെ ക​റ​ക്കി​വീ​ഴ്ത്തി​യ​ത്. റാ​ഷി​ദ് ഖാ​ന്‍ നാ​ല് ഓ​വ​റി​ല്‍ 14 റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് മൂ​ന്ന് പ്ര​ധാ​ന വി​ക്ക​റ്റു​ക​ള്‍ പി​ഴു​ത​ത്.നേ​ര​ത്തെ വാ​ര്‍​ണ​ര്‍ (345), ബെ​യ​ര്‍​സ്റ്റോ (53), കെ​യ്ന്‍ വി​ല്യം​സ​ണ്‍ (41) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഡ​ല്‍​ഹി മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. വാ​ര്‍​ണ​ര്‍-​ബെ​യ​ര്‍​സ്റ്റോ ഓ​പ്പ​ണിം​ഗ് 9.3 ഓ​വ​റി​ല്‍ 77 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

33 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 45 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി അമിത് മിശ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.തുടര്‍ന്ന് വില്യംസണുമായി ചേര്‍ന്ന് ബെയര്‍‌സ്റ്റോ സ്‌കോര്‍ 144 വരെയെത്തിച്ചു. 48 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറും മാത്രമടങ്ങിയ ഇന്നിങ്‌സായിരുന്നു ബെയര്‍‌സ്റ്റോയുടേത്. 53 റണ്‍സെടുത്താണ് താരം മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളി; നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബെഞ്ച് ക്ലാര്‍ക്കായ നിര്‍മ്മലാനന്ദനെ ആക്രമിച്ചതിനാണ് കേസ്. കേസ് വിവരങ്ങള്‍ ചോദിച്ചതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നുളള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട തീയതി എടുക്കാന്‍ വേണ്ടിയാണ് ജൂനിയര്‍ അഭിഭാഷകര്‍ ക്ലാര്‍ക്കിനെ സമീപിച്ചത്. താന്‍ തിരക്കിലാണെന്നും വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്നും എടുക്കാനും ക്ലാര്‍ക്ക് പറഞ്ഞു. ഇതില്‍ പ്രകോപിതരായ അഭിഭാഷകര്‍ മറ്റ് ബാക്കി അഭിഭാഷകരേയും വിളിച്ചു വരുത്തി ക്ലാര്‍ക്കിനെ […]

Subscribe US Now