ഐ പി എല്‍: സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ പ​ഞ്ചാ​ബി​നെ കീ​ഴ​ട​ക്കി ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് ജ​യം

author

സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഡല്‍ഹിക്ക് ജയം.സൂ​പ്പ​ര്‍ ഓ​വ​റി​ലെ വി​ജ​യ​ല​ക്ഷ്യ​മാ​യ മൂ​ന്നു റ​ണ്‍​സ് ഡ​ല്‍​ഹി നാ​ലു പ​ന്ത് ശേ​ഷി​ക്കേ മ​റി​ക​ട​ന്നു.സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ആ​ദ്യം ബാ​റ്റു ചെ​യ്ത പഞ്ചാബിന് ര​ണ്ടു റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. കാ​ഗി​സോ റ​ബാ​ദ എ​റി​ഞ്ഞ ആ​ദ്യ പ​ന്തി​ല്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ര​ണ്ടു റ​ണ്‍​സ് നേ​ടി.

158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് മായങ്ക് അഗര്‍വാളിന്‍റെ ഒറ്റയാന്‍ പോരാട്ടത്തില്‍ ജയത്തിനരികെയെത്തിയെങ്കിലും സ്റ്റോയിനിസിന്‍റെ അവസാന ഓവറിലെ രണ്ട് പന്തിലും വിക്കറ്റ് നഷ്‌ടപ്പെടുത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിയത്. സൂപ്പര്‍ ഓവറില്‍ പഞ്ചാബിനായി രാഹുല്‍ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടി. എന്നാല്‍ തൊട്ടടുത്ത പന്തുകളില്‍ രാഹുലിനെയും പുരാനെയും പുറത്താക്കി റബാദ വിസ്‌മയമായി. ഇതോടെ ഡല്‍ഹിക്ക് വിജയലക്ഷ്യം മൂന്ന് റണ്‍സ്!. ഷമി എറിയാനെത്തിയെങ്കിലും ഡല്‍ഹി രണ്ട് പന്തില്‍ ജയത്തിലെത്തി.

ഭേദപ്പെട്ട തുടക്കം ലഭിച്ച പഞ്ചാബ് പിന്നീട് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 4.2 ഓവറില്‍ 30 റണ്‍സെന്ന നിലയിലായിരുന്ന പഞ്ചാബിന് പിന്നീട് അഞ്ചു റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (21), കരുണ്‍ നായര്‍ (1), നിക്കോളാസ് പുരന്‍ (0), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) എന്നിവരാണ് പുറത്തായത്. 14 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതം മായങ്കിന് മികച്ച പിന്തുണ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

തൊടുപുഴ: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വിജനമായ സ്ഥലത്ത് വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ കേസിലെ പ്രതി അറസ്റ്റില്‍. ഉടമ്ബന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദാണ് അറസ്റ്റിലായത്. കരിമണ്ണൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 2 ന് രാത്രിയാണ് സംഭവം. ജോലികഴിഞ്ഞ് ഇരു ചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വിജനമായ സ്ഥലത്ത് വെച്ചാണ് ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കരഞ്ഞ് നിലവിളിക്കാന്‍ ശ്രമിച്ച യുവതിയെ പ്രതി വാ […]

Subscribe US Now