ഒന്നര വര്‍ഷമായി സ്ഥിരാധ്യക്ഷന്‍ ഇല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും; കപില്‍ സിബല്‍

author

കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിയില്‍ വിമര്‍ശനമാവര്‍ത്തിച്ച്‌ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് ദുര്‍ബലമായെന്നുള്ളത് അംഗീകരിക്കണം. രാജ്യത്ത് ബി.ജെ.പിക്ക് ബദലില്ലാതായി. ഒന്നര വര്‍ഷമായി സ്ഥിരം അധ്യക്ഷന്‍ പോലുമില്ലാത്ത പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമെന്നും സിബല്‍ ആരാഞ്ഞു.

നേതൃമാറ്റത്തില്‍ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കോടിക്കണക്കിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ആവര്‍ത്തിച്ച്‌ പങ്കുവയ്ക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി-നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോരാട്ടം

പനജി: ഐ എസ് എല്ലിൽ മുംബൈ സിറ്റി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം മാഞ്ചസ്റ്റർ സിറ്റിയുടെ പിൻബലവുമായി മുംബൈ സിറ്റി. വടക്കു കിഴക്കൻ ഇന്ത്യയുടെ പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ടീം ഉടച്ചുവാർത്താണ് മുംബൈ ഇറങ്ങുന്നത്. ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ, എഫ് സി ഗോവയുടെ […]

Subscribe US Now