ഒരിഞ്ച് പോലും നഷ്ടപ്പെടുത്താന്‍ കഴിയില്ല; പുതിയ സംഘര്‍ഷത്തിന് കാരണം ഇന്ത്യയെന്ന് ചൈന

author

അതിര്‍ത്തിയിലെ ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദി ഇന്ത്യയെന്നും തങ്ങളുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടുത്തില്ലെന്നും ചൈന. മോസ്‌കോയില്‍ ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ചൈനയുടെ പുതിയ നിലപാട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂട്ടുന്നതിന് ഇന്ത്യയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതതെന്നും ചൈന കുറ്റപ്പെടുത്തി.

മോസ്‌കോയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ചൈനീസ് പ്രതിരോധ മന്ത്രി വെ ഫെന്‍ഗിയും നടത്തിയ ചര്‍ച്ച-ചിത്രം പിടിഐ

ഈ പ്രതികരണം വന്നയുടെന്‍ ഇന്ത്യ മറുപടി നല്‍കി. മേഖലയിലേക്ക് ധാരാളം സൈനികരെ അയച്ച്‌ ആക്രമണോത്സുക സമീപനമെടുക്കുന്നത് ചൈനയാണ്. ഏകപക്ഷീയമായി അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനാണ് ചൈനയുടെ ശ്രമം. ഇത് ഉഭയകക്ഷി കരാറുകളുടെ ലംഘനമാണമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം മറുപടി നല്‍കി.

ഇന്ത്യയുടെ പരമാധികാരവും ഭൂപ്രദേശത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ദൃഢനിശ്ചത്തില്‍നിന്ന് ഇന്ത്യ പിന്നോട്ടുപോകില്ല. അത് നിലനിര്‍ത്തിക്കൊണ്ടുള്ള സമാധാന ശ്രമങ്ങള്‍ ഏറ്റവും വേഗത്തിലാകാന്‍ ഇന്ത്യ ശ്രമിക്കും.-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

നയതന്ത്ര, സൈനിക തല ചര്‍ച്ചകള്‍ തുടരണം. സൈനിക സാന്നിധ്യം പൂര്‍ണമായി പിന്‍വലിക്കാനും സംഘര്‍ഷ സാധ്യത കുറയ്ക്കാനും ചര്‍ച്ചകളാണ് ആവശ്യം. നിയന്ത്രണ രേഖയില്‍ പൂര്‍ണമായി സമാധാനം സാധ്യമാകണമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പബ്‌ജിക്ക് പകരം ഫൗ- ജി വരുന്നു

ന്യൂഡല്‍ഹി | ജനപ്രിയ വീഡിയോ ഗെയിമായ പബ്ജി അടക്കമുള്ള 118 ചൈനീസ് മൊബൈല്‍ ആപ്പുകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഐ ടി മന്ത്രാലയം നിരോധിച്ചത്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായ സാഹചര്യത്തിലായിരുന്നു തീരുമാനം. ഇപ്പോള്‍, പബ്ജിക്ക് പകരം പുതിയൊരു മള്‍ട്ടി പ്ലയര്‍ ഗെയിം അവതരിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഫൗ- ജി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പിന്തുണയോടെയാണ് ഗെയിമിന്റെ വരവ്. വാര്‍ ഗെയിമായി […]

You May Like

Subscribe US Now