ഒരു യുഗം അവസാനിക്കുന്നു: യാഹൂ വിടവാങ്ങുന്നു

author

ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടും. യാഹൂ അടച്ചു പൂട്ടുന്നതെന്ന് വെരിസോണ്‍ ഉടമസ്ഥതയിലുള്ള കമ്ബനിയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പുകളുടെ ഉപയോഗം ക്രമാതീതമായി കുറഞ്ഞിരുന്നു.

ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. യാഹൂ വെബ്സൈറ്റും ലഭ്യമാകില്ല. എന്നാല്‍ നേരത്തെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല.

അതേസമയം നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഗൂഗിള്‍ ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗിക്കാമെന്ന് യാഹൂ ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ്, ഇമെയില്‍ അഡ്രസ് എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമേ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 17കാരിയെ 22 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു; സഹായം വാഗ്ദാനം ചെയ്ത് എത്തിയ യുവാവ് അറസ്റ്റില്‍

ഭുവനേശ്വര്‍: തട്ടിക്കൊണ്ടു പോയ 17കാരിയെ ഫാമിലെത്തിച്ച്‌ പൂട്ടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് 22 ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെ സഹായം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ടിര്‍ട്ടോള്‍ സ്വദേശിയായ പെണ്‍കുട്ടി രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. തിരിച്ച്‌ വീട്ടിലേക്ക് തന്നെ പോകാനായി കട്ടക്കില്‍ ബസ് കാത്തിരിക്കുമ്ബോഴാണ് ബൈക്കിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച്‌ പെണ്‍കുട്ടിയെ ഒപ്പംകൂട്ടിയത്. വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്‌ന […]

You May Like

Subscribe US Now