ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രമേ ഷോപ്പിംഗിനായി പോകാവൂ: വൈറസ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി

author

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണം ആഘോഷിക്കാന്‍ എല്ലാ മുന്‍കരുതലും എടുക്കണം. കോവിഡ് വൈറസ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുത്. ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രം ഷോപ്പിംഗിനായി പോകാവൂ. സമൂഹസദ്യയും മറ്റ് പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കടകളില്‍ പോകുമ്ബോള്‍ കുട്ടികളേയും പ്രായമായവരേയും കൂടെ കൊണ്ടു പോകരുത്. മുന്‍ കാലങ്ങളിലെ പോലെ ഷട്ടറുകള്‍ അടക്കരുത്. ഫോണിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും വീട്ടില്‍ ഡെലിവറി ചെയ്യാനും ശ്രമിക്കണം. ബില്ലുകള്‍ പണമായി നല്‍കുന്നതിന് പകരം ഡിജിറ്റലാക്കണം. ഷോപ്പിംഗ് കഴിഞ്ഞു എത്തിയാല്‍ ദേഹം ശുചിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കത്തെഴുതിയവരെ ചിലര്‍ ആക്രമിച്ചപ്പോള്‍ നേതൃത്വം മൗനം പാലിച്ചു; തുറന്ന് പറഞ്ഞ് കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് കപില്‍ സിബല്‍. കത്തെഴുതിയവരെ ചിലര്‍ ആക്രമിച്ചപ്പോള്‍ നേതൃത്വം മൗനം പാലിക്കുകയായിരുന്നു. 23 നേതാക്കള്‍ ഒപ്പിട്ട് നേതൃത്വത്തിനെഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപവും അദ്ദേഹം പുറത്തു വിട്ടു. കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ഒന്നും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. ഏതെങ്കിലും ഒരു നേതാവിന് എതിരായിരുന്നില്ല കത്ത്. പ്രത്യേകിച്ച്‌ രാഹുലിന് എതിരെ ആയിരുന്നില്ല. പാര്‍ട്ടി ശക്തപ്പെടണം എന്ന ആഗ്രഹം കൊണ്ട് […]

You May Like

Subscribe US Now