ഒ​രു കോ​വി​ഡ് വാ​ക്സി​നും, നി​ഷ്ക​ര്‍​ഷി​ക്കു​ന്ന ഫ​ല​പ്രാ​പ്തി ഇ​തു​വ​രെ തെ​ളി​യി​ച്ചി​ട്ടി​ല്ല : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

author

ജ​നീ​വ : ഒ​രു കോ​വി​ഡ് വാ​ക്സി​നും നിലവില്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ര്‍​ഷി​ക്കു​ന്ന ഫ​ല​പ്രാ​പ്തി ഇ​തു​വ​രെ തെ​ളി​യി​ച്ചി​ട്ടില്ലെന്നും, ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി കോ​വി​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കുന്നു . ക​ണ്ടെ​ത്തി​യ വാ​ക്സി​നു​ക​ള്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഒ​ന്നി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ സാധിക്കും. നി​ല​വി​ല്‍ 200ല​ധി​കം വാ​ക്സി​നു​ക​ളാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. വാ​ക്സി​നു​ക​ളു​ടെ ച​രി​ത്ര​ത്തി​ല്‍, ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​ക്കു​ക​യും മ​റ്റു ചി​ല​ത് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ കാ​ര്യ​ത്തി​ലും സ്ഥിതി മറ്റൊന്നല്ല. അ​ടു​ത്തൊ​രു മ​ഹാ​മാ​രി വ​രു​ന്ന​തി​നു​മു​ന്പ് ലോ​ക​രാ​ജ്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക​ണം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്താ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണമെന്നും ടെ​ഡ്രോ​സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണ്ണക്കടത്ത് കേസ്;പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി

കൊ​​​ച്ചി : സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ര​​​ജി​​​സ്റ്റ​​​ര്‍ കേ​​​സി​​​ല്‍ സ്വ​​​പ്ന സു​​​രേ​​​ഷ്, പി.​​​എ​​​സ്. സ​​​രിത്, സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീട്ടി . എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തിയാണ് ഒ​​​ക്ടോ​​​ബ​​​ര്‍ ഏ​​​ഴു വ​​​രെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടിയത് . റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​യും ബി​​​നീ​​​ഷ് കൊ​​​ടി​​​യേ​​​രി​​​യെ​​​യും ചോ​​​ദ്യം ചെ​​​യ്ത വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ 9 ​​​ന് ഈ ​​​പ്ര​​​തി​​​ക​​​ളു​​​ടെ റി​​​മാ​​​ന്‍​ഡ് നീ​​​ട്ടാ​​​ന്‍ […]

You May Like

Subscribe US Now