ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഷീല്‍ഡ്; രാജ്യത്ത് രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

author

പുനെ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പുനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവച്ചത്. തമിഴ്‌നാട്ടിലെ രണ്ട് ആശുപത്രികള്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ ചേരുമെന്ന് ആരോഗ്യമന്ത്രി ഡോ സി. വിജയഭാസ്‌കര്‍ പറഞ്ഞു.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 23 എം.എല്‍.എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.

രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 3,234,474 ആയി. ആകെ മരണം 59,449. ഇരുപത്തിനാല് മണിക്കൂറിനിടെ 67,151 പോസിറ്റീവ് കേസുകളും 1059 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 14,888 പുതിയ രോഗികള്‍. 295 മരണം. ആകെ രോഗബാധിതര്‍ 718,711ഉം, മരണം 23,089ഉം ആയി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തീപിടിത്തം അട്ടിമറിയെന്ന് ആവര്‍ത്തിച്ച്‌ ചെന്നിത്തല; എന്‍.ഐ.എ അന്വേഷിക്കണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന ആരോപണം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ ഇല്ലാതാക്കാനാണ് ശ്രമം നടന്നത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി തല അന്വേഷണം മതിയാകില്ലെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യു.ഡി.എഫ് സമരം. കുഴപ്പമുണ്ടാക്കിയത് പൊലീസാണ്. ജനപ്രതിനിധികളെയും മാധ്യമങ്ങളെയും തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫിസറാണോ എന്നും ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം […]

You May Like

Subscribe US Now