ഓട്ടോ ഡ്രൈവര്‍ എസ്‌യുവിയില്‍ മൂത്രമൊഴിച്ചു;ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി

author

പുണെ: മഹാരാഷ്​ട്രയില്‍ മുതലാളിയു​ടെ കാറിനു മേല്‍ മൂത്രമൊഴിക്കുന്നത്​ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍െറ ദേഹത്ത്​ ഓ​ട്ടോ ഡ്രൈവര്‍ പെട്രോളൊഴിച്ച്‌​ തീ കൊളുത്തി. സംഭവത്തില്‍ മഹേന്ദ്ര ബാലു കടം (31) എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പൊള്ളലേറ്റ ശങ്കര്‍ വേഫാല്‍കര്‍ (42) എന്ന ജീവനക്കാരനെ പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

പുണെയിലെ ഭൊസാരി വ്യാവസായിക മേഖലയില്‍ ചൊവ്വാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെയായിരുന്നു സംഭവം. ശങ്കര്‍ വേഫാല്‍കര്‍ സ്ഥാപനത്തിന്‍െറ ഗേറ്റിന്​ മുന്നില്‍ ജോലിയിലായിരുന്നു. അപ്പോള്‍ ഓ​ട്ടോയുമായി അതുവഴി വന്ന മഹേന്ദ്ര ബാലു വാഹനം നിര്‍ത്തുകയും സ്ഥാപന ഉടമയു​ടെ കാറിനു മുകളിലേക്ക്​ മൂത്രമൊഴിക്കുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

ഓ​ട്ടോ ഡ്രൈവറുടെ ​പ്രവര്‍ത്തി സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. ഇതില്‍ രോഷാകുലനായ ഓ​​ട്ടോ ഡ്രൈവര്‍ അപ്പോള്‍ അവിടെ നിന്ന്​ ​പോയി. എന്നാല്‍ പിന്നീട്​ വൈകുന്നേരം 4.30ഓടെ ഒരു കുപ്പി പെട്രോളുമായി തിരിച്ചെത്തുകയും ശങ്കര്‍ വേഫാല്‍കറിന്‍െറ ദേഹത്തൊഴിച്ച്‌​ തീ കൊളുത്തുകയുമായിരുന്നു. ഓ​ട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന്​ കേസെടുത്തിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"​കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന സം​വി​ധാ​നം ദു​ര്‍​ബ​ലം'; സി​ബ​ലി​നു പി​ന്നാ​ലെ ചി​ദം​ബ​ര​വും

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ര്‍​ശി​ച്ചു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​വും രം​ഗ​ത്ത്. സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് വ​രെ പാ​ര്‍​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന സാ​ന്നി​ധ്യം ഇ​പ്പോ​ള്‍ ദു​ര്‍​ബ​ല​മാ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക​യു​ണ്ട്. പാ​ര്‍​ട്ടി സാ​ന്നി​ധ്യം ഇ​ല്ലാ​താ​യെ​ന്നോ അ​ല്ലെ​ങ്കി​ല്‍ ദു​ര്‍​ബ​ല​മാ​ക്ക​പ്പെ​ട്ടെ​ന്നോ ആ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി​ഹാ​റി​ല്‍ ആ​ര്‍​ജെ​ഡി- കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന് വി​ജ​യി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. വി​ജ​യ​ത്തോ​ട് വ​ള​രെ അ​ടു​ത്തു​നി​ന്നി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് തോ​റ്റ​തെ​ന്ന […]

You May Like

Subscribe US Now