ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

author

ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച നിയന്ത്രണ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. പൊതുഗതാഗതത്തിനാണ് വലിയ തോതില്‍ ഇളവ് സര്‍ക്കാര്‍ നല്‍കുന്നത്. സെപ്റ്റംബര്‍ 2 വരെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ പൊതുഗതാഗതമാകാം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ വിവിധ ഡിപ്പോകളില്‍ നിന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പൊതുഗതാഗതം നടത്തും. പ്രധാന ഡിപ്പോകളില്‍ നിന്ന് ചെന്നൈ, ബെംഗളുരു എന്നീ നഗരങ്ങളിലേക്കും സര്‍വീസുണ്ട് എന്നതാണ് ശ്രദ്ധേയം.

മാളുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ വ്യാപാരശാലകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറക്കാം. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച്‌, ഒരേസമയം എത്ര പേരെ പ്രവേശിപ്പിക്കും എന്ന കാര്യം പുറത്ത് വലുതായി എഴുതിവയ്ക്കണം. വാങ്ങാന്‍ വരുന്നവര്‍ നിശ്ചിതസമയത്തില്‍ കൂടുതല്‍ കടയില്‍ സമയം ചെലവഴിക്കരുത്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പക്ഷേ, ഈ ഇളവുകളൊന്നും ബാധകമല്ല.

ഭക്ഷണശാലകള്‍ക്ക് അകലം ഉറപ്പാക്കി രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. ഓണസദ്യകള്‍ക്ക് പക്ഷേ ആള്‍ക്കൂട്ടം പാടില്ല. ഹോട്ടലുകളില്‍ മുറി അനുവദിക്കുമ്ബോള്‍ താമസക്കാര്‍ ഒഴിഞ്ഞ ശേഷം മുറി അണുവിമുക്തമാക്കണം. ജീവനക്കാര്‍ നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

ബാങ്ക്, ഇന്‍ഷൂറന്‍സ് കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഉത്രാടദിവസം, അതായത് 30-ന് ഓണക്കിറ്റ് വിതരണത്തിനായി റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കിറ്റ് കിട്ടാത്ത എഎവൈ, പിഎച്ച്‌എച്ച്‌ വിഭാഗക്കാര്‍ക്ക് ഇനിയും വാങ്ങാം. തിരുവോണദിനത്തില്‍ റേഷന്‍ കട ഉണ്ടാകില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കച്ചവടക്കാര്‍ക്ക് ഇ- ജാഗ്രത റജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചേ കച്ചവടം നടത്താനാകൂ. കുട്ടകളെല്ലാം ഉപയോഗിച്ച ശേഷം നശിപ്പിക്കണം. കാഷ്‍ലെസ് സംവിധാനം ഉപയോഗിച്ചാല്‍ അത്രയും നല്ലത്.

ഓണക്കാലത്ത് ബെവ്‍കോ, കണ്‍സ്യൂമെര്‍ഫെഡ് മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയാണ്. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍ ബാര്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റമില്ല. രാവിലെ 9 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. കള്ളുഷാപ്പുകള്‍ക്ക് രാവിലെ 8 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.

വ്യവസ്ഥ ഇപ്പോള്‍ ഒഴിവാക്കിയിട്ടിണ്ട്. ബുക്ക് ചെയ്താല്‍ അപ്പോള്‍ത്തന്നെ മദ്യം വാങ്ങാം. ഓരോ ചില്ലറ വില്‍പ്പനശാലയിലെയും ടോക്കണുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 400-ന് പകരം ഇനി മുതല്‍ 600 ടോക്കണുകള്‍ അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് റിസര്‍വ് ബാങ്ക്; ആര്‍.ബി.ഐയുടെ വരുമാന നഷ്ടം മൂന്ന് ലക്ഷം കോടി

മുംബൈ: രാജ്യം സാമ്ബത്തിക മേഖലയിലും ബാങ്കിംഗ് രംഗത്തും വലിയ പ്രതിസന്ധി നേരിടുന്നതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 68 ദിവസത്തെ ലോക്ക്ഡൗണ്‍ സമയത്തെ ആര്‍.ബി.ഐയുടെ വരുമാന നഷ്ടം മൂന്നു ലക്ഷം കോടിയോളമാണെന്നും കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മൊത്തം വരുമാനം 29 ശതമാനം കുറഞ്ഞുവെന്നും രാജ്യത്ത് ബാങ്കിംഗ് മേഖല പ്രതിസന്ധി നേരിടുന്നതായും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് പൊതുമേഖലാ ബാങ്കുകളെ അടിയന്തരമായി സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ […]

You May Like

Subscribe US Now