ഓണ്‍ലൈന്‍ ചൂതാട്ടം: ലക്ഷങ്ങളുടെ കടക്കെണിയിലയ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്‌തു

author

പുതുച്ചേരി: റമ്മി കളിക്കു പണം സമ്ബാദിക്കു… എന്ന നിരവധി പരസ്യങ്ങളുടെ പിറകെ പോകുന്നവരാണ് നമ്മളില്‍ ചിലര്‍. ചൂതാട്ടകളി ഇന്ന് പല തലത്തിലേയ്ക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ചുക്കാന്‍ പിടിക്കാന്‍ പ്രമുഖരും. എന്നാല്‍ അത്തരമൊരു കളിയിലൂടെ ലക്ഷങ്ങളുടെ കടക്കെണിയിലായ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. സംഭവം പുതുച്ചേരിയില്‍. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും വാട്സാപില്‍ അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. മൊബൈല്‍ സിം കാര്‍ഡുകളുടെ ഹോള്‍സെയിന്‍ കച്ചവടക്കാരനായ വിജയകുമാറാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടക്കെണിയിലായി ജീവനൊടുക്കിയത്. ഭാര്യ മധുമിതയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം വില്യനൂര്‍ എല്ലയമ്മന്‍ കോവില്‍ സ്ട്രീറ്റിലാണ് വിജയകുമാര്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍ ലോക്ഡൗണ്‍ സമയത്താണു യുവാവ് ഓണ്‍ലൈന്‍ ചൂതാട്ടം തുടങ്ങിയത്. റമ്മി ഉള്‍പ്പെടെയുള്ള കളികളില്‍ നിന്നു ആദ്യം ചെറിയ രീതിയില്‍ പണംലഭിച്ചു. തുടര്‍ച്ചയായി കളിച്ചതോടെ ഇതിനു അടിമയായി. പിന്നീട് കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി കളിക്കാന്‍ തുടങ്ങി. കളി കാര്യമായതോടെ 30 ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി.

തന്റെ ദയനീയാവസ്ഥ വിവരിച്ചു ശനിയാഴ്ച (ഒക്‌ടോബര്‍-18) രാത്രിയാണു ഭാര്യക്ക് വാട്സാപ് സന്ദേശം അയച്ചത്. താന്‍ വിട പറയുകയാണെന്നും മക്കളെ നന്നായി നോക്കണമെന്നും വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്നു. ഭാര്യ ഉടന്‍ പോലീസില്‍ പരാതി നല്‍കി. ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണു പ്രദേശത്തെ തടാകക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈഫ് മിഷനിലെ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ; വേഗത്തില്‍ വാദം കേള്‍ക്കണമെന്ന സിബി ഐയുടെ അപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ലൈഫ് മിഷനിലെ സിബി ഐ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ നീക്കണമെന്ന ഹരജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന സിബി ഐ യുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കവെ കേസില്‍ ഇന്ന് വാദത്തിന് തയാറാണോയെന്ന്് ഹൈക്കോടതി സിബി ഐ അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്നും സത്യവാങ്മൂലം സിബി ഐ ഡയറക്ടറുടെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു.കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം ഹാജരാകാമെന്ന് […]

You May Like

Subscribe US Now