ഓണ്‍ലൈന്‍ പരീക്ഷ പാടില്ല, കുട്ടികളുടെ പഠനലക്ഷ്യങ്ങളും, നേട്ടങ്ങളും ഉറപ്പ് വരുത്തണമെന്ന് വിദഗ്ധസമിതി

author

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടെന്ന് എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് അധ്യക്ഷനായ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി. ഓണ്‍ലൈന്‍ സൗകര്യങ്ങളുടെ ലഭ്യത കുറവുള്ളതിനാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ പാടില്ലെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. ഇതോടൊപ്പം സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ പഠനലക്ഷ്യങ്ങളും, നേട്ടങ്ങളും ഉറപ്പുവരുത്തി വേണം അധ്യയന വര്‍ഷം പൂര്‍ത്തിയാക്കേണ്ടതെന്നും നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കും. സ്‌കൂള്‍ തുറക്കുമ്ബോള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിച്ച്‌ അധികസമയമെടുത്ത് അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാമെന്നാണ് വിദഗ്ധസമിതിയുടെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആസ്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിവന്നാല്‍ കാവല്‍ ഏര്‍പ്പെടുത്താനും ജില്ലാ പൊലീസ് മേധാവിയോട് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപക സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനമാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പോപ്പുലര്‍ ഫിനാന്‍സിന്‍റെ പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്തികളും അറ്റാച്ച്‌ ചെയ്യുന്നതിനുമാണ് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ എല്ലാ സ്ഥാപനങ്ങളും ശാഖകളും അടച്ചു പൂട്ടണമെന്നും വാഹന […]

You May Like

Subscribe US Now