ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്കോ

author

തിരുവനന്തപുരം: ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്കോ. പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വരെ വര്‍ധിപ്പിക്കാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

ഓണക്കാലത്ത് രാവിലെ 9 മണിമുതല്‍ രാത്രി 7മണിവരെ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ഇതു സംബന്ധ‌ിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം.

അതേസമയം പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് ബാറുകള്‍ക്ക് ബാധകമാക്കില്ല. ബെവ്കോയ്ക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകളും ഏഴ് മണി വരെ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ പതിവ് പോലെ രാവിലെ 9 മണിക്ക് തുറന്ന് വൈകിട്ട് 5 ന് അടയ്ക്കും.

ബെവ്കോയില്‍ എത്തുന്നവരില്‍ ഏറിയ പങ്കും സാധാരണക്കാരാണ്. എന്നാല്‍ ഇവര്‍ ജോലി കഴിഞ്ഞ് എത്തുമ്ബോഴേക്കും മദ്യശാല അടയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതും ഓണക്കാലത്തെ തിരക്കും പരിഗണിച്ച്‌ പ്രവര്‍ത്തന സമയം കൂട്ടണമെന്ന ആവശ്യമാണ് ബെവ്കോ സര്‍ക്കാരിനു മുന്നില്‍ വച്ചത്.

പ്രവര്‍ത്തന സമയം നീട്ടിയാല്‍ ഓരോ ഔട്ട് ലെറ്റുകളിലും 200 പേര്‍ക്കു വരെ പ്രതിദിനം മദ്യം നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ സമയക്രമം നീട്ടുന്നതനുസരിച്ച്‌ ബെവ്ക്യൂ ആപ്പിലെ ബുക്കിംഗ് സമയത്തിലും മാറ്റം വരുത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണകള്ളക്കടത്ത് കേസ് ; അനില്‍ നമ്ബ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗില്‍ സ്വര്‍ണകള്ളക്കടത്ത് നടത്തിയ കേസില്‍ ജനം ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആനില്‍ നമ്ബ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്ന സുരേഷും അനില്‍ നമ്ബ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച്‌ സ്വപ്ന കസ്റ്റംസിന് മൊഴിയും […]

You May Like

Subscribe US Now