ഓ​ണ​ത്തി​ര​ക്കി​ല്‍ കൊ​റോ​ണ; അ​ടു​ത്ത ര​ണ്ടാ​ഴ്ച കോ​വി​ഡ് വ്യാ​പ​നം അ​തിതീ​വ്ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

author

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തു​ണ്ടാ​യ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത ര​ണ്ടാ​ഴ്ച സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​ക്കാ​ന്‍ സാ​ധ്യ​ത​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ​കെ ശൈ​ല​ജ. ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പോ​ലും യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ​ക്കാ​ല​ത്ത് ക​ട​ക​ളി​ലും മ​റ്റും പ​തി​വി​ല്‍ ക​വി​ഞ്ഞ തി​ര​ക്കു​ണ്ടാ​വു​ക​യും പ​ല​രും കു​ടും​ബ​ത്തി​ല്‍ ഒ​ത്തു​കൂ​ടു​ക​യും ചെ​യ്ത​തി​നാ​ല്‍ രോ​ഗ​പ്പ​ക​ര്‍​ച്ച​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. വീ​ട്ടി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്ക​ണം. കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി പൂ​ര്‍​വാ​ധി​കം ശ​ക്തി​യാ​യി ന​മു​ക്കി​ട​യി​ല്‍ ത​ന്നെ​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ണ്‍​ലോ​ക്ക് നാ​ലാം ഘ​ട്ടം വ​ന്ന​തോ​ടെ പ​ല മേ​ഖ​ല​ക​ളി​ലും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സി​നി​മാ തി​യേ​റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​മ്ബോ​ള്‍ ജ​ന​ങ്ങ​ള്‍ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ള​വു​ക​ള്‍ ആ​ഘോ​ഷ​മാ​ക്കു​ക​യ​ല്ല വേ​ണ്ട​ത്. രോ​ഗം പി​ടി​പെ​ടാ​ന്‍ ഒ​രു ചെ​റി​യ അ​ശ്ര​ദ്ധ മാ​ത്രം മ​തി. ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന​ത് ആ​രും മ​റ​ക്ക​രു​ത് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിണറായി- കാനം കൂടിക്കാഴ്ച ഇന്ന് : വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം : സ്വര്‍ണ്ണകടത്ത് വിവാദവും സമകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ശിവശങ്കരനെ പുറത്താക്കാല്‍, പി.എസ്.സി. വിഷയങ്ങള്‍, വെഞ്ഞാറമൂട് കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമേ ജോസ്. കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം ആകും പിണറായി കാനവുമായി ചര്‍ച്ച ചെയ്യുക. ഈ വിഷയത്തില്‍ സിപിഐ യുടെ എതിര്‍പ്പ് മറികടക്കുകയാണ് ചര്‍ച്ചയിലൂടെ സിപിഎം. ലക്ഷ്യമിടുന്നത്. ജോസ് […]

You May Like

Subscribe US Now