കടുത്ത യാഥാസ്ഥിതിക നിലപാടുള്ള അമി കൊനി ബാരറ്റിനെ അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി ട്രംപ് നിയമിച്ചു, അംഗീകാരം നല്‍കരുതെന്ന് സെനറ്റിനോട് ബൈഡന്‍

author

വിഖ്യാത ജഡ്ജിയായിരുന്ന റൂത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ഒഴിവില്‍ കടുത്ത യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന അമി കോമി ബാരറ്റിനെ ട്രംപ് അമേരിക്കന്‍ സുപ്രിം കോടതിയിലെ ജഡ്ജിയായി നിയമിച്ചു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ലിബറല്‍ നിലപാടുകാരില്‍നിന്നുണ്ടാകുന്നത്. സമാനതകളില്ലാത്ത നേട്ടത്തിനുടമയാണ് ബാരെറ്റ് എന്ന് അവരെ നാമനിര്‍ദ്ദേശം ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ സുപ്രീം കോടതി ജഡ്ജിമാരെ പ്രസിഡന്റ് നിയമിക്കുകയും പിന്നീട് സെനറ്റിന്റെ അംഗീകാരം തേടുകയാണ് പതിവ്. നിയമിക്കപ്പെടുന്നവര്‍ക്ക് ജീവിതകാലം വരെ അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി തുടരാനും സാധിക്കും.

പുതിയ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് ശേഷമെ സുപ്രിം കോടതി ജഡ്ജിയെ നിയമിക്കാവുവെന്ന് ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ലിബറലുകളുടെ ആവശ്യം തള്ളിയാണ് ട്രംപ് തിടുക്കത്തില്‍ അമി കോമി ബാരറ്റിനെ നിയമിച്ചത്. അമേരിക്കന്‍ സെനറ്റില്‍ ഇത് വലിയ ചേരി തിരിഞ്ഞുള്ള പോരാട്ടത്തിന് കാരണമാകുമെന്നാണ് കരുതുന്നത്.

അമേരിക്കന്‍ ഭരണഘടനയോട് അചഞ്ചലിതമായ കൂറു പുലര്‍ത്തുന്ന ആളാണ് ബാരറ്റെന്ന് ട്രംപ് പറഞ്ഞു.

എന്നാല്‍ സുപ്രീം കോടതി ജഡ്ജിയുടെ നാമനിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കരുതെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടെ കൂടി അഭിപ്രായം അറിഞ്ഞതിന് ശേഷം, പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബാരറ്റിന്റെ നിയമനം അംഗീകരിക്കപ്പെടുകയാണെങ്കില്‍ അമേരിക്കന്‍ സുപ്രീം കോടതിയിലെ യാഥാസ്ഥിതിക നിലപാടുകാരുടെ ഭൂരിപക്ഷം കൂടുതല്‍ ശക്തമാകും. ഇതോടെ ആറ് പേര്‍ യാഥാസ്ഥിതിക നിലപാടുകാരും മൂന്നുപേര്‍ പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്നവരുമാണ്. ഒ്മ്ബത് അംഗങ്ങളാണ് യു എസ് സുപ്രീം കോടതിയിലുള്ളത്.

48 കാരിയായ ബാരറ്റ് നോട്രെ ഡാം ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടിയ ട്രംപിന്റെ ഇവാഞ്ചലിക്കല്‍ ക്രിസ്റ്റ്യന്‍ നിരയിലെ പ്രമുഖയാണ്. നീതിന്യായ വ്യവസ്ഥയിലെ ജോലി ദൈവ ദാസ്യ പ്രവര്‍ത്തിയാണെന്നാണ് ബാരറ്റ് പറഞ്ഞത്.

നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം ജനുവരി 2020 ന് പുതിയ പ്രസിഡന്റ് അധികാരമേറ്റെടുക്കും. അവസാനം വന്ന അഭിപ്രായ സര്‍വ്വെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

കണ്ണൂര്‍: ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവന നിര്‍മ്മാണത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികവുറ്റ പ്രവര്‍ത്തനമാണ് ലൈഫ് പദ്ധതിയെന്നും ഈ നേട്ടങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ് പദ്ധതിയെ അപഹസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ നാല് ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.യഥാര്‍ഥ കണക്കുകള്‍ മറച്ചുവെച്ചാണ് നുണ പ്രചാരണങ്ങളുമായി ചിലര്‍ രംഗത്തു വരുന്നത്. ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ഒരു വര്‍ഷം […]

You May Like

Subscribe US Now