കണക്കു തീര്‍ത്ത് ചെന്നൈ; മുംബൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം

author

അബുദാബി: 13-ാം ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കണക്കു തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ തോല്‍വിക്ക് ചെന്നൈ പ്രതികാരം ചെയ്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങി വരവിനും അബുദാബി വേദിയായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിനു 162 റണ്‍സാണ് നേടിയത്. മറുപടിയി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ ആറിനു രണ്ടു വിക്കറ്റെന്ന നിലയില്‍ പതറിയെങ്കിലും മൂന്നാം വിക്കറ്റിലെ റായ്ഡു-ഡുപ്ലസി സെഞ്ച്വറി (115) കൂട്ടുകെട്ടാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 19.2 ഓവറില്‍ അഞ്ചു വിക്കറ്റിന് ചെന്നൈ ലക്ഷ്യത്തിലെത്തി. 48 പന്തില്‍ 71 റണ്‍സെടുത്ത അമ്ബട്ടി റായിഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. ഫാഫ് ഡുപ്ലസി പുറത്താകാതെ 58 റണ്‍സെടുത്തു. പുറത്താകാതെ രണ്ട് പന്തുകള്‍ നേരിട്ടെങ്കിലും ധോണിക്ക് റണ്‍സ് നേടാനായില്ല.

മറുഭാഗത്ത് ഒരു സമയം വരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മുംബൈയ്ക്ക് അവസരങ്ങള്‍ മുതലാക്കാനായില്ല. മുംബൈ നിരയില്‍ ഒരാള്‍ പോലും അര്‍ദ്ധ സെഞ്ച്വറി കടക്കാതിരുന്ന മത്സരത്തില്‍ സൗരഭ് തിവാരിയായിരുന്നു (42) ടോപ്സ്‌കോറര്‍. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 33 റണ്‍സെടുത്തു. മൂന്നു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയാണ് ചെന്നൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ദീപക് ചഹറും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ചെന്നൈ ടീമിലെ അരങ്ങേറ്റക്കാരായ പിയൂഷ് ചൗളയും സാം കറനും ഓരോ വിക്കറ്റ് വീതമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രെയിന്‍ ടോയ്​ലറ്റില്‍ വിദ്യാര്‍ഥിനിയുടെ വിഡിയോ പകര്‍ത്തി; ടി.ടി.ഇ അറസ്​റ്റില്‍

ചെ​ന്നൈ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ലെ ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയ ട്രെ​യി​ന്‍ ടി​ക്ക​റ്റ്​ എ​ക്​​സാ​മി​ന​ര്‍ അ​റ​സ്​​റ്റി​ല്‍. സേ​ലം സൂ​ര​മം​ഗ​ലം എ​സ്. മേ​ഘ​നാ​ഥ​ന്‍ (26) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. കോ​യ​മ്ബ​ത്തൂ​രി​ലെ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​നി വ്യാ​ഴാ​ഴ്​​ച രാ​വിലെ ട്രെ​യി​നി​ല്‍ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​ക​വെ​യാ​ണ്​ സം​ഭ​വം. ടോ​യ്​​ല​റ്റ്​ ഉ​പ​യോ​ഗി​ക്ക​വേ ജ​ന​ല്‍ വ​ഴി ഒ​രാ​ളു​ടെ കൈ​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ട​തോ​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി. പ്ര​തി​യെ സ​ഹ​യാ​ത്രി​ക​രു​മാ​യി ചേ​ര്‍​ന്ന്​ പി​ടി​കൂ​ടി തൊ​ട്ട​ടു​ത്ത അ​റ​കോ​ണം റെ​യി​ല്‍​വേ പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. ടി.​ടി.​ഇ​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ടു​ത്ത […]

You May Like

Subscribe US Now