കണ്ണീരുണങ്ങും മുന്‍പേ പെട്ടിമുടി ദുരന്ത ഭൂമിയില്‍ പിടിമുറുക്കി മോഷണ സംഘങ്ങള്‍

author

ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ പിടിമുറുക്കി മോഷണ സംഘങ്ങള്‍. ദുരന്തത്തില്‍ തകര്‍ന്ന വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളെല്ലാം രാത്രിയില്‍ മോഷണ സംഘങ്ങള്‍ ഇവിടെ നിന്നും കടത്തുകയാണ്. പരാതി ഉയര്‍ന്നതോടെ കണ്ണന്‍ദേവന്‍ കമ്ബനി പെട്ടിമുടിയില്‍ രാത്രി കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇരുപതോളം ജീപ്പുകളും കാറുകളുമാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ എടുത്തത്. ഇരുചക്ര വാഹനങ്ങള്‍ വേറെ. ഇവയുടെ ടയറുകളും യന്ത്രഭാഗങ്ങളുമാണ് രാത്രിയില്‍ മോഷണ സംഘം കടത്തുന്നത്. പ്രദേശത്തെ കുറിച്ച്‌ കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവര്‍ക്കായി അന്വേഷണം തുടങ്ങിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുദ്ധക്കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ക്കെതിരെ യുഎസ് ഉപരോധം

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികര്‍ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യുഎസ് ഉപരോധം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ക്കെതിരെയാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്. ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ ഫട്ടൗ ബെന്‍സൗദയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പോംപിയോ ആണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പുറമെ അന്താരാഷ്ട്ര കോടതിയുടെ ജൂറിസ്ഡിക്ഷന്‍ ഫാകിസോ മൊഷോഷോക്കോയ്ക്കും ജൂണ്‍ മുതല്‍ യുഎസിലേക്ക് യാത്ര ഉപരോധം ഏര്‍പ്പെടുത്തിയതായും പോംപിയോ വ്യക്തമാക്കി. ‘ഇന്ന് ഒരു പടി […]

You May Like

Subscribe US Now