കഥ, തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍; ‘പ്രകാശന്‍ പറക്കട്ടെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

author

കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗൂഢാലോചന’, ”, ‘9 എം എം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ.

, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍, സൗണ്ട്- സിങ്ക് സിനിമ, കല- ഷാജി മുകുന്ദ്, ചമയം-വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റില്‍സ്-ഷിജിന്‍ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്‌ട് ഡിസൈനര്‍- ദില്‍ ബാബു, നിര്‍മ്മാണ നിര്‍വ്വഹണം-സജീവ് ചന്തിരൂര്‍, വാര്‍ത്താപ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എട്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ കേസ്

പൂനെ: എട്ടുവയസുകാരിയായ മകളെ ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദത്താവഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അമ്മയായ 36കാരി ആദ്യം പരാതിയുമായി കോടതിയെയാണ് സമീപിച്ചത്. സ്വര്‍ണ്ണപണിക്കാരിയാണ് ഈ യുവതി. ഭര്‍ത്താവ് ഒരു സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനും. പൊലീസ് പറയുന്നതനുസരിച്ച്‌ 2004ലായിരുന്നു ഇരുവരുടെയും വിവാഹം. 2012 ലാണ് മകള്‍ ജനിക്കുന്നത്. മകള്‍ ജനിച്ച്‌ അഞ്ച് […]

Subscribe US Now