കമല ഹാരിസിന് തമിഴില്‍ കത്തയച്ച്‌ എം.കെ സ്റ്റാലിന്‍

author

ചെന്നൈ: നിയുക്ത യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ച്‌ ഡി.എം.കെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍. ഡി.എം.കെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങള്‍ക്ക് കമലയുടെ വിജയം പ്രചോദനം നല്‍കുന്നതായി സ്റ്റാലിന്‍ പറഞ്ഞു. കത്തിന്‍റെ പകര്‍പ്പ് സ്റ്റാലിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

വണക്കം എന്ന് പറഞ്ഞു തുടങ്ങുന്ന കത്ത് അമേരിക്കയിലെ വൈസ്പ്രസിഡന്‍റിന് തമിഴ് വേരുകളുള്ളതില്‍ സംസ്ഥാനം അഭിമാനിക്കുന്നുവെന്ന് പറ‍യുന്നു. അമ്മയുടെ മാതൃഭാഷയിലുള്ള കത്ത് കമലയെ ഏറെ സന്തോഷിപ്പിക്കുമെന്ന് അറിയാമെന്നുള്ളതുകൊണ്ടാണ് കത്തെഴുതാന്‍ തമിഴ് തെരഞ്ഞെടുത്തതെന്നും സ്റ്റാലിന്‍ പറയുന്നു.

‘കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതില്‍ അഭിമാനിക്കുന്നു. അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്ബര്യവും ലോകത്തിന്റെ നെറുകയില്‍ എത്തിക്കണം. കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണ്.’ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ സ്റ്റാലിന്‍ കുറിച്ചു.

തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തുളസീന്ദ്രപുരമാണ് കമലാ ഹാരിസിന്‍റെ അമ്മ ശ്യാമള ഗോപാലന്‍റെ ജന്മനാട്. കമലാ ഹാരിസിന്‍റെ വിജയം പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് നാട് ആഘോഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സംഘത്തോട് ആവശ്യപ്പെട്ടു. തന്റെ മുറിയില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അങ്ങനെ ചെയ്തല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു വിജയ് പി നായരുടെ വാദം. […]

You May Like

Subscribe US Now