കരിപ്പൂരിലെ സ്വര്‍ണക്കടത്ത്; പിടിയിലായ എല്ലാവരും ഒരേ ഏജന്‍സിയില്‍ നിന്നുള്ളവര്‍

author

കോഴിക്കോട് : കരിപ്പൂരില്‍ സ്വര്‍ണ കടത്തിന് സഹായിച്ചവര്‍ ഒരേ ഏജന്‍സിയിലെ അംഗങ്ങളാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. യു ഡി എസ് എന്ന ഏജന്‍സിയിലെ ജീവനക്കാരാണ് എല്ലാവരും. സ്വര്‍ണം കടത്തിയതിന് പ്രതിഫലമായി 12.6 ലക്ഷം രൂപ സൂപ്പര്‍വൈസര്‍ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ ഇതിനു മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ട്. 20 തവണയോളം. ആകെ 30 കിലോയോളം സ്വര്‍ണം കടത്തി. കൊണ്ടോട്ടി സ്വദേശി ജലീല്‍, തേഞ്ഞിപ്പലം സ്വദേശി അബ്ദുള്‍ സലാം, ഈര്‍ങ്ങാട്ടിരി സ്വദേശി പ്രഭാത് വെള്ളൂര്‍ സ്വദേശി മുഹമ്മദ്, സാബിഖ് എന്നിവരാണ് കേസില്‍ പോലീസിന്റെ പിടിയിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.

വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ പക്കല്‍ നിന്നും സ്വര്‍ണം കൈപറ്റി കൈ മാറിയിരുന്നത് ഇവരാണ്. വിമാനത്താവളത്തിലെ ശുചീകരണ വിഭാഗത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവരുടെ സൂപ്പര്‍വൈസര്‍ ആയ ജലീലിന്റെ പക്കല്‍ നിന്നും 12 ലക്ഷം രൂപ കണ്ടെത്തി.

ജലീലിനെ സഹായിച്ചത് മറ്റൊരു സൂപ്പര്‍വൈസറായ സലാമാണ്. പ്രഭാത് , സാബിഖ് എന്നീവരാണ് നിസാറുമായി ജലീലിനെ ബന്ധപ്പെടുത്തിയത്. സ്വര്‍ണ്ണമെത്തിച്ചത് ദോഹയില്‍ നിന്നാണ്. രണ്ട് യാത്രക്കാര്‍. ടോയ്‌ലറ്റില്‍ വെച്ച സ്വര്‍ണ്ണമെടുത്ത് കാറില്‍ കൊണ്ട് വന്ന് നിസാറിന് കൈമാറിയത് ജലീലും സലാമും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്ന ജവാന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബഹാദൂര്‍ ഥാപ്പയെയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. സുരക്ഷാ ജീവനക്കാര്‍ക്ക് താമസിക്കാനുളള കെട്ടിടത്തിലെ മുറിയിലാണ് ബഹാദൂര്‍ ഥാപ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ല. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ സൗത്ത് അവന്യൂ പൊലീസ് സ്റ്റേഷനില്‍ രാവിലെ നാലുമണിയോടെയാണ് സംഭവം വിളിച്ച്‌ അറിയിച്ചത്. […]

Subscribe US Now