കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത് ; പിടിച്ചെടുത്തത് 32 ലക്ഷം രൂപയുടെ സ്വര്‍ണം

author

കരിപ്പൂര്‍ : സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.ദുബായില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ എസ് ജി 156 വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.

മൂന്ന് പേരും വ്യത്യസ്ത രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്റലിജന്‍സ്‌
വിഭാഗത്തിന്‍റെ പിടിയിലായത്. യാത്രക്കാരനായ മുഹമ്മദ് സജ്ജാദ് അടിവസ്ത്രത്തിനകത്തുവെച്ചാണ്‌ വെച്ചാണ് 210 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സമാനരീതിയില്‍ തന്നെയാണ് മറ്റൊരു യാത്രക്കാരനായ അദ്‌നാന്‍ മുഹമ്മദും സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 211 ഗ്രാം സ്വര്‍ണമാണ് ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടിയത്.

അതേസമയം ഇതിനുപുറമേ ഇതേ വിമാനത്തില്‍ എത്തിയ ഒരു യാത്രക്കാരില്‍ നിന്നും മലദ്വാരത്തില്‍ വെച്ച്‌ കടത്താന്‍ ശ്രമിച്ച 212 ഗ്രാം സ്വര്‍ണവും വിമാനത്താവളത്തിലെ ഇന്റലിജന്‍സ്‌ പിടികൂടി 3 യാത്രക്കാരില്‍ നിന്നുമായി 633 ഗ്രാം സ്വര്‍ണമാണ് പരിശോധനക്ക് ഇടയില്‍ കണ്ടെത്തി പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വര്‍ക്കലയില്‍ കോണ്‍ട്രാക്ടറുടെയും കുടുംബത്തിന്റെയും ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍

വര്‍ക്കല: മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസിലെ കോണ്‍ട്രാക്ടര്‍ ശ്രീകുമാറിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്‌തു. പേയാട് കുണ്ടമണ്‍കടവ് ആഞ്ജനേയത്തില്‍ നിന്നും വട്ടിയൂര്‍ക്കാവ് വില്ലേജില്‍ തിട്ടമംഗലം പുലരി റോഡിനു സമീപം കൂള്‍ഹോമില്‍ വാടകയ്ക്ക് താമസിക്കുന്ന അശോക് കുമാറിനെയാണ് (60) ഇന്നലെ പിടികൂടിയത്. ശ്രീകുമാറിന്റെ സുഹൃത്തും സബ് കോണ്‍ട്രാക്ടറുമാണ് ഇയാള്‍. 2014ല്‍ ശ്രീകുമാര്‍ ഏറ്റെടുത്ത ശംഖുംമുഖം എയര്‍ഫോഴ്സ് ക്വാര്‍ട്ടേഴ്സിന്റെ 10 കോടിയുടെ കരാര്‍ ജോലി അശോക് കുമാര്‍ സബ് കോണ്‍ട്രാക്ടായി ഏറ്റെടുത്തു. രണ്ടരക്കോടി […]

You May Like

Subscribe US Now