കരിപ്പൂര്‍: ആവശ്യമായ ഭൂമി ഏറ്റെടുത്ത്​ പരമാവധി വികസനം -ഉപദേശക സമിതി യോഗം

author

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ആ​വ​ശ്യ​മാ​യ ഭൂ​മി മാ​ത്രം ഏ​റ്റെ​ടു​ത്ത്​ പ​ര​മാ​വ​ധി വി​ക​സ​നം ന​ട​ത്താ​ന്‍ ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

ഇ​തി​നാ​യി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും. ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഭൂ​മി​​േ​യ​റ്റെ​ടു​ക്ക​ല്‍. വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച​യാ​ണ്​ യോ​ഗ​ത്തി​ല്‍ ന​ട​ന്ന​ത്. വി​ക​സ​ന​ത്തി​നാ​യി നി​ല​വി​ല്‍ അ​തോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 19 ഏ​ക്ക​ര്‍ ഭൂ​മി ഉ​പ​യോ​ഗി​ക്കും. തി​ക​യാ​തെ വ​രു​ന്ന ഭൂ​മി​യാ​ണ്​ ഏ​റ്റെ​ടു​ക്കു​ക.

70 ഏ​ക്ക​റോ​ളം ഭൂ​മി മ​തി​യാ​കു​മെ​ന്നാ​ണ്​ ഉ​യ​ര്‍​ന്ന നി​ര്‍​ദേ​ശം. പ​രി​സ​ര​വാ​സി​ക​ളെ പ​ര​മാ​വ​ധി ബു​ദ്ധി​മു​ട്ടി​ക്കാ​തെ​യാ​കും ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍. സ്ഥ​ലം വി​ട്ടു​ന​ല്‍​കു​ന്ന​വ​ര്‍​ക്ക്​ പ്ര​ത്യേ​ക പാ​ക്കേ​ജും അ​നു​വ​ദി​ക്കും. വി​ഷ​യ​ത്തി​ല്‍ പ​ഠ​നം ന​ട​ത്താ​ന്‍ വി​മാ​ന​ത്താ​വ​ള​ ഡ​യ​റ​ക്ട​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

നി​ല​വി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വി​സ്​ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും നി​ര​വ​ധി നി​യ​​​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ, ഒാ​രോ വി​മാ​ന​ക്ക​മ്ബ​നി​യും സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വി​ശ​ദ​മാ​യ പ​ഠ​ന​റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കേ​ണ്ട​തു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ത്ത്​ റ​ണ്‍​വേ നീ​ളം വ​ര്‍​ധി​പ്പി​ക്കു​ന്ന​തോ​ടെ ഇൗ ​പ്ര​ശ്​​ന​ങ്ങ​ള്‍​ക്കെ​ല്ലാം പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്ക​ണം

എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന അ​പ​ക​ട​ത്തി​െന്‍റ പ​ശ്​​ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​യ വ​ലി​യ വി​മാ​ന സ​ര്‍​വി​സു​ക​ള്‍ ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി പ്ര​മേ​യം പാ​സാ​ക്കി.

നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒൗ​ദ്യോ​ഗി​ക​മാ​യി ഒ​രു ഉ​ത്ത​ര​വു​മി​ല്ല. വാ​ക്കാ​ലു​ള്ള നി​ര്‍​ദേ​ശം മാ​ത്ര​മാ​ണു​ള്ള​ത്. ചെ​റി​യ വി​മാ​നം അ​പ​ക​ട​ത്തി​ല്‍പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ലി​യ വി​മാ​ന​ങ്ങ​ള്‍ പി​ന്‍വ​ലി​ച്ച​ത്. നി​ല​വി​ല്‍ നി​ര​വ​ധി വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ക​രി​പ്പൂ​രി​ല്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​ണ്ട്. നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ക്കാ​ന്‍ എം.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ്മ​ദ​ര്‍ം ചെ​ലു​ത്തും.

എ​മി​റേ​റ്റ്​​സി​െന്‍റ സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തും ച​ര്‍​ച്ച​യാ​യി. എ​മി​റേ​റ്റ്​​സി​ന്​ സീ​റ്റി​ല്ലാ​ത്ത​താ​ണ്​ പ്ര​ശ്​​നം. ഇൗ ​വി​ഷ​യ​ത്തി​ലും ഡ​ല്‍​ഹി​യി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്, കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ്​ അ​ട​ക്ക​മു​ള്ള​വ​ര്‍ ക​രി​പ്പൂ​രി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​യി താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച്‌​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര സ​ര്‍​വി​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന്​ കൂ​ടു​ത​ല്‍ ആ​ഭ്യ​ന്ത​ര സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നു. എ​യ​ര്‍ ഏ​ഷ്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ക​മ്ബ​നി​ക​ളോ​ട്​ ക​രി​പ്പൂ​രി​ല്‍ നി​ന്ന്​ കൂ​ടു​ത​ല്‍ ആ​ഭ്യ​ന്ത​ര സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ എ​ല്ലാം ഇ​വി​ടെ നി​ന്ന്​ യാ​ത്ര​ക്കാ​രു​ണ്ട്. വി​മാ​നാ​പ​ക​ട​ത്തി​ല്‍ പെ​ട്ട​വ​ര്‍ക്ക് ഉ​ട​ന്‍ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍ക​ണം. ബ​ഗേ​ജു​ക​ളി​ല്‍ തി​രി​ച്ച​റി​ഞ്ഞ​ത്​ 80 ശ​ത​മാ​ന​വും യാ​ത്ര​ക്കാ​ര്‍​ക്ക്​ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി.

വി​മാ​നാ​പ​ക​ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ​വ​രെ യോ​ഗം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

എം.​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എം.​കെ. രാ​ഘ​വ​ന്‍, എം.​എ​ല്‍.​എ​മാ​രാ​യ ടി.​വി. ഇ​ബ്രാ​ഹിം, പി. ​അ​ബ്​​ദു​ല്‍ ഹ​മീ​ദ്, ക​ല​ക്​​ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്​​ണ​ന്‍, പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ള്‍, വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്​​ട​ര്‍ കെ. ​ശ്രീ​നി​വാ​സ​റാ​വു, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്​​സ​ണ്‍ കെ.​സി. ഷീ​ബ, മു​ന്‍ എം.​എ​ല്‍.​എ കെ. ​മു​ഹ​മ്മ​ദു​ണ്ണി ഹാ​ജി, മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി. ​ഹ​രി​ദാ​സ്, ​വ്യോ​മ​ഗ​താ​ഗ​തം വി​ഭാ​ഗം മേ​ധാ​വി മു​ഹ​മ്മ​ദ്​ ഷാ​ഹി​ദ്, സി.​െ​എ.​എ​സ്.​എ​ഫ്​ ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍​റ്​ എ.​വി. കി​ഷോ​ര്‍ കു​മാ​ര്‍, സി.​ഇ. ചാ​ക്കു​ണ്ണി, എ​യ​ര്‍​ലൈ​ന്‍ ഒാ​പ​റേ​റ്റേ​ഴ്​​സ്​ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ​റൂ​ഖ് എ​ച്ച്‌. ബ​ത്ത തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുശാന്ത് സിങിന് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയ കേസില്‍ റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന്

മുംബൈ: ജീവനൊടുക്കിയ നടന്‍ സുശാന്ത് സിങിന് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയ കേസില്‍ അറസ്റ്റിലായ നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് മുംബൈ സെഷന്‍സ് കോടതി പരിഗണിക്കും. ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട റിയയെ ചൊവ്വാഴ്ച രാത്രി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ പാര്‍പ്പിച്ച്‌ ബുധനാഴ്ച രാവിലെ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ റിയയെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞിരുന്നു. സുശാന്തിന് ലഹരിമുരുന്ന് എത്തിച്ച്‌ കൊടുത്തതായി […]

You May Like

Subscribe US Now