കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ചെയര്‍മാനായത് കോണ്‍ഗ്രസ്സ് നേതാവ് : പുതിയ നിയമനത്തെ ചൊല്ലി സിപിഎം- സിപഐ പോര്

author

തിരുവനന്തപുരം : സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത് കോണ്‍ഗ്രസ് നേതാവിനെ ആണെന്ന ആക്ഷേപവുമായി സിപിഎം രംഗത്തുവന്നതോടെ പുതിയ നിയമനത്തെ ചൊല്ലി സിപിഎം- സിപിഐ തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുന്നത്. കോണ്‍ഗ്രസ് സംഘടനയുടെ മുന്‍ സംസ്ഥാന നേതാവും കോണ്‍ഗ്രസ് ഭരണകാലത്ത് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്ന പി. രാജേന്ദ്രനാണ് ചെയര്‍മാനായി നിയമിതനായത്. സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന്റെ കീഴീല്‍ നടന്ന നിയമനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രത്യേക താല്പര്യപ്രകാരമാണെന്ന വിമര്‍ശനമാണ് സിപിഎം ഉന്നയിക്കുന്നത്. പി. രാജേന്ദ്രനെ ചെയര്‍മാനായി നിയമിക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ നിയമനവുമായി സിപിഐ മുന്നോട്ട് പോവുകയായിരുന്നു. സിപിഎം ന്റെ എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും വിവാദങ്ങളുടെ ഈ കാലത്ത് സിപിഐ യെ എതിര്‍ക്കേണ്ട എന്ന തീരുമാനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. എന്നാല്‍ പി. രാജേന്ദ്രനെതിരെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. വര്‍ഷങ്ങളായി സിപിഐ അനുഭാവം ഉള്ള കുടുംബമാണ് രാജേന്ദ്രന്റേതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം സിപിഐ യുടെ സജീവ പ്രവര്‍ത്തകന്‍ ആണെന്ന വിശദീകരണമാണ് പാര്‍ട്ടി നല്‍കുന്നത്. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുവാന്‍ രൂപീകരിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ വിവാദത്തില്‍ ആയതിന്റെ പരിഭവം ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'തൃശൂരില്‍ നിന്ന് സന്തോഷ വാര്‍ത്ത വരുന്നുണ്ട്', നിധില്‍ കൊലചെയ്യപ്പെടുന്നതിന് മുന്‍പ് സിപിഎം പ്രവര്‍ത്തകന്റെ പോസ്റ്റ്; ആരോപണവുമായി ബിജെപി

അന്തിക്കാട് നിധിന്റെ കൊലപാതകത്തില്‍ സിപിഎം കണ്ണൂര്‍ ലോബിയെന്ന് ആരോപിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്ബ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ‘മൂന്നു ദിവസത്തിനു ശേഷം തൃശൂരില്‍ നിന്ന് സന്തോഷ വാര്‍ത്ത വരുന്നുണ്ട്’ എന്ന ജിജോ തില്ലങ്കേരി എന്നയാള്‍ ഫേയ്സ്ബുക്കില്‍ കുറിച്ചത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ ആരോപണം. അന്തിക്കാട് നിധില്‍ കൊലപാതകം സി. പി. എം നേതൃത്വം […]

You May Like

Subscribe US Now