കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം. ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും

author

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം. ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. കെ ഫോണ്‍, ലൈഫ് മിഷന്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളില്‍ എം. ശിവശങ്കറിന്റെ ഇടപെടലുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇത്തരം പദ്ധതികളില്‍ ശിവശങ്കര്‍ വിവരങ്ങള്‍ കൈമാറി കൈക്കൂലി വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ പദ്ധതികളുമായി സഹകരിച്ചുള്ള മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇന്നലെ നടത്തിയ പരിശോധനയില്‍ സി.എം. രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകാത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് മരണം ; മതാചാരപ്രകാരമുള്ള സംസ്കാരത്തില്‍ നാളെ ഹര്‍ജി പരിഗണിക്കും

കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിക്കും. മലപ്പുറം മേല്‍മുറി സ്വദേശി മെഹബൂബ് ആണു ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി സമാന വിഷയത്തിലെ മറ്റൊരു ഹര്‍ജിക്കൊപ്പമാണ് നാളെ പരിഗണിക്കുക. കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹത്തില്‍ നിന്നു വൈറസ് പടരുമെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ നേതാവ് കെ.കെ. മുഹമ്മദ് ഹലിം നേരത്തേ ഹര്‍ജി […]

You May Like

Subscribe US Now