കശ്മീരില്‍ പാക് സേനയുടെ വെടിവെപ്പ് ; ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം

author

പൂഞ്ച് : ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ദേഗ് വാര്‍, മാള്‍ട്ടി സെക്ടറുകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.

വ്യാഴാഴ്ച അര്‍ധ രാത്രിയിലാണ് ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ആരംഭിച്ചത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ജമ്മു കശ്മീരിലെ നൗഷാര സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. കൊറോണ ഭീതിക്കിടെ തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാര്‍. ഒക്ടോബര്‍ മധ്യത്തിലായി തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കും. മഹാമാരി കാരണം വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, തെരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിട്ടും കാര്‍ഷിക ബില്ലിനെ പിന്തുണക്കുന്ന നിലപാടാണ് ബി.ജെ.പി സഖ്യത്തിന്റെ മുഖ്യമന്ത്രി നിതീഷ് […]

You May Like

Subscribe US Now