കശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് താക്കീത് : യു.എന്നില്‍ ചര്‍ച്ചയ്‌ക്കെടുത്ത ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

author

ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്ത്യയുടെ പ്രതിനിധി ഇറങ്ങിപ്പോയി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്താന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രതിനിധിയായ മിജിതോ വിനിദോ പ്രതിഷേധിച്ച്‌ സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.

പിന്നീട് നടന്ന മറുപടി പ്രസംഗത്തില്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വിനിദോ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെ നടക്കുന്ന നിയമങ്ങളും നടപടികളും ഇന്ത്യയുടേയും മാത്രം ആഭ്യന്തര കാര്യമാണ്. നിലവില്‍ കശ്മീരിലും നിലനില്‍ക്കുന്ന ഒരേയൊരു പ്രശ്നം പാകിസ്ഥാനിലെ കടന്നുകയറ്റം മാത്രമാണെന്നും വിനിദോ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചു. നിയമ വിരുദ്ധമായി പിടിച്ചു വെച്ചിരിക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ പാകിസ്ഥാന്‍ ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും, പാകിസ്ഥാനില്‍ നിന്നും ഒഴിഞ്ഞു പോകണമെന്നും ഇന്ത്യന്‍ പ്രതിനിധി മുന്നറിയിപ്പു നല്‍കി. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യം എന്ന് പാകിസ്ഥാന്‍ വിശേഷിപ്പിച്ച വിനിദോ, ഭീകരതയെ സഹായം നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ദീപിക പദുകോണ്‍ അടക്കം മൂന്ന് ബോളിവുഡ് താരങ്ങളെ ഇന്ന് ചോദ്യം ചെയ്യും. മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ലഹരിമരുന്ന് ഇടപാടില്‍ താരങ്ങളുടെ പേര് ഉയര്‍ന്നുവന്നതോടെയാണ് അന്വേഷണ സംഘം വിളിച്ചുവരുത്തുന്നത്. സാറ അലിഖാന്‍, ശ്രദ്ധാ കപൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുന്ന മറ്റ് നടിമാര്‍. നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയെയും എന്‍സിബി ഇന്നലെ […]

You May Like

Subscribe US Now