കാമുകിയുമായുള്ള വിവാഹം ഇരുവീട്ടുകാരും എതിര്‍ത്തു; പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കി വാഗമണ്ണിലെത്തി യുവാവ് ആത്മഹത്യ ചെയ്തു

author

തുറവൂര്‍: വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് പുതിയകാവ് വെളിയില്‍ വീട്ടില്‍ പ്രസാദിന്റെ മകന്‍ പ്രവീണ്‍ ( 28) ആണ് കോട്ടയം വാഗമണ്ണില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവീണിനെ കാണാതായെന്നപരാതിയെത്തുടര്‍ന്ന് പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷിച്ച്‌ വരികയായിരുന്നു. ഇതിനിടയില്‍ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം .

കഴിഞ്ഞ ദിവസം ഇയാള്‍ കാമുകിയുമായി ബൈക്കില്‍ സഞ്ചരിക്കുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുകയും ഇരുവരെയും ശാസിക്കുകയും ചെയ്തു. പെണ്‍കുട്ടിയുമായി ഇരുവരുടേയും വീട്ടിലെത്തിയപ്പോള്‍ ഇരു വീട്ടിലും പ്രവേശിപ്പിച്ചില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റൊരു ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തിയ ശേഷം ബൈക്കില്‍ കോട്ടയം വാഗമണ്ണിലേക്ക് പോയി അവിടെ ഒരു ലോഡ്ജില്‍ വ്യാജ വിലാസത്തില്‍ മുറിയെടുത്ത് താമസിച്ചു.

ഇതിനുശേഷം ലോഡ്ജിനു സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയ്യാള്‍ താമസിച്ച മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പട്ടണക്കാട് ഉള്ള വിലാസം കണ്ടെത്തുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് ​കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പ്രവീണീന്റെ അമ്മ കര്‍മ്മല. ഒരു സഹോദരനുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് അറിയുക. ഇത്തരം സാഹചര്യങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: 1056)

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് എന്‍ഡിഎ; തിങ്കളാഴ്ച സത്യപ്രതിജ്ഞ, സുശീല്‍ മോദി ഉപമുഖ്യമന്ത്രി

പാട്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. നിയമസഭ സാമാജികരായി തെരഞ്ഞെടുക്കപ്പെട്ടവരുമായി എന്‍ഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. ബിജെപിയുടെ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായും തുടരും. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ജെഡിയുവിനേക്കാള്‍ സീറ്റ് ബിജെപിക്ക് ആയിരുന്നു. എന്നിരുന്നാലും നിതീഷ് കുമാര്‍ തന്ന മുഖ്യമന്ത്രി പദത്തില്‍ […]

You May Like

Subscribe US Now