കാമുകി ഫോണ്‍ എടുത്തില്ല; യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

author

ചെന്നൈ: കാമുകി കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ വന്നതോടെ ജീവനൊടുക്കാന്‍ ശ്രമിച്ച്‌ യുവാവ്. ചെന്നൈ കൊറുക്കുപേട്ട് സ്വദേശിയായ ദുരൈ എന്ന 22 കാരനാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അബോധാവസ്ഥയിലാണെന്നും നിരീക്ഷിച്ച്‌ വരികയാണെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കൊറുക്കുപേട്ട് കൊറോണേഷന്‍ നഗര്‍ സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ ദുരൈ. ഇയാള്‍ സമീപപ്രദേശത്ത് തന്നെയുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോണ്‍വിളിയും ചാറ്റുകളിലൂടെയുമായിരുന്നു സംഭാഷണം. എന്നാല്‍ അടുത്ത കുറച്ച്‌ ദിവസങ്ങളായി യുവതി ഇയാളുടെ കോളുകള്‍ അവഗണിക്കാന്‍ തുടങ്ങി. പല തവണ ശ്രമിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല. ഇതില്‍ അസ്വസ്ഥനായാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.

താമസിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കാലിലെ എല്ലുകള്‍ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലായിരുന്നു. നിലവില്‍ അബോധാവസ്ഥയില്‍ തുടരുന്ന ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്ബോള്‍ മൊഴി രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യോഗ ശീലമാക്കണം, പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം; കൊവിഡ് ഭേദമായവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

കൊവിഡ് ഭേദമായവര്‍ക്ക് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. യോഗയും നടത്തവും ശീലമാക്കണം. ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് മുക്തി നേടിയാലും ചിലരില്‍ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കൊവിഡാനന്തര മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. യോഗ, പ്രാണയാമം, ധ്യാനം തുടങ്ങിയവ ചെയ്യണം. രാവിലെയും വൈകിട്ടും നടത്തം ശീലമാക്കണം. ഒരു സ്പൂണ്‍ വീതം […]

You May Like

Subscribe US Now