കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഇന്ന് സമാപനം

author

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഇന്ന് സമാപനം. ഹരിയാനയിലെ കര്‍ണാലിലാണ് വൈകിട്ട് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ സിര്‍സയിലെ വീടിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. മേഖലയില്‍ സുരക്ഷാസന്നാഹം ശക്തമാക്കി.

ഞായറാഴ്ച പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ആരംഭിച്ച്‌ ഇന്നലെ ഹരിയാനയിലെത്തിയ ജാഥയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ന് രാവിലെ പീപ്പ്‌ലി മണ്ഡിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം, നിലോഖേരി വഴി കര്‍ണാലില്‍ അവസാനിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഖേതി ബച്ചാവോ യാത്രക്കെതിരെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇന്നലെ ഹരിയാന അതിര്‍ത്തിയില്‍ റാലിയെ തടയാന്‍ ശ്രമമുണ്ടായെങ്കിലും, രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടിനെ തുടര്‍ന്ന് മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ നിബന്ധനകളോടെ അനുമതി നല്‍കി. അതേസമയം, പതിനേഴ് കര്‍ഷക സംഘടനകള്‍ സംയുക്തമായി ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ സിര്‍സയിലെ വീടിന് മുന്നില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ ദുഷ്യന്ത് ചൗട്ടാല രാജിവയ്ക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രോഗിയെ പുഴുവരിച്ച സംഭവം ; ഓര്‍ത്തോ യൂണിറ്റ് ചീഫ് ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്കെതിരേ നടപടി

തിരുവനന്തപുരം : രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഓര്‍ത്തോ യൂണിറ്റ് ചീഫ്, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് ഉത്തരവ്. സംഭവത്തില്‍ സസ്‌പെന്‍ഡ്‌ ചെയ്ത ഡോക്ടറെയും നഴ്‌സുമാരെയും കഴിഞ്ഞ ദിവസം ഡ്യൂട്ടിയില്‍ തിരിച്ചെടുത്തു. ഓര്‍ത്തോ വിഭാഗം യൂണിറ്റ് ചീഫ് ഡോ. കെ.എസ്.സുനില്‍കുമാര്‍, രോഗിയെ ഡിസ്‌ചാര്‍ജ് ചെയ്യുന്നതിന് മൂന്നുദിവസം മുന്‍പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കെതിരേ നടപടിക്കാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്. ഇവയുടെ മേല്‍നോട്ട ചുമതലയുള്ള […]

You May Like

Subscribe US Now