കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമം; എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

author

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ പ്രതിഷേധിക്കുകയും രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത എംപിമാര്‍ക്ക് എതിരേ നടപടി ഉണ്ടാകും. ഇതിനായി രാജ്യസഭാ ചട്ടം 256 പ്രകാരമുള്ള പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉണ്ടാകാനാണ് സാധ്യത. ഇവരുടെ സസ്‌പെന്‍ഷന്‍ കാലാവധി രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. രാജ്യസഭ ടിവിയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ്
നടപടി സ്വീകരിക്കുന്നത്.

നേരത്തെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇ​ന്നും തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത ; പ​ത്ത് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്നും തീ​വ്ര​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചു . മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലു​മാ​ണ് കൂ​ടു​ത​ല്‍ മ​ഴ ലഭിക്കുക . ഇതിന്റെ അടിസ്ഥാനത്തില്‍ പ​ത്ത് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു കോ​ട്ട​യം,എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ […]

You May Like

Subscribe US Now